ADVERTISEMENT

കോഴിക്കോട്∙ ലോക്സഭയിൽ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റ് നിർബന്ധമായും വേണമെന്നു ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ആവശ്യം. മൂന്നാം സീറ്റ് നേടിയെടുക്കാൻ നേതൃത്വം പരിശ്രമിക്കണമെന്നും ഇല്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാനിറങ്ങുന്ന ജില്ലയിലെ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുമെന്നും സമിതിയിൽ ശക്തമായ ചർച്ചയുണ്ടായി. മൂന്നാം സീറ്റ് സംബന്ധിച്ചു നേതൃത്വത്തിൽ നിന്ന് ഉറപ്പു കിട്ടിയാലേ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ താഴെ തട്ടിൽ നിർദേശിക്കാനാകൂ എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇക്കാര്യം നേതൃത്വത്തെ ബോധിപ്പിക്കണമെന്നു സംസ്ഥാന നേതൃത്വത്തിന്റെ നിരീക്ഷകരായി പങ്കെടുത്തവരോടു പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം നടത്തുമ്പോഴും യുവാക്കളെ തീരെ പരിഗണിക്കാത്ത സാഹചര്യമാണുള്ളതെന്നും ചർച്ച ഉണ്ടായി. നിലവിലുള്ള മലപ്പുറം, പൊന്നാനി സീറ്റുകൾക്കു പുറമേ കോഴിക്കോടിനു കൂടി പ്രാതിനിധ്യം ലഭിക്കുന്ന വിധത്തിൽ വടകരയോ സമീപത്തെ കണ്ണൂരോ ലഭിക്കാൻ നേതൃത്വം ശക്തമായി ഇടപെടണമെന്നായിരുന്നു പ്രവർത്തക സമിതിയിലെ പ്രധാന ചർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com