പ്രവാചക വൈദ്യം കോഴ്സിന്റെ പേരിൽ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ
Mail This Article
കുന്നമംഗലം ∙ പ്രവാചക വൈദ്യം അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റിയുടെ പേരിൽ കോഴ്സ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ സ്ഥാപനത്തിന്റെ മുഖ്യ നടത്തിപ്പുകാരൻ പിടിയിൽ. കുന്നമംഗലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇന്റർനാഷനൽ യൂണിവേഴ്സിറ്റി ഓഫ് പ്രോഫറ്റിക് മെഡിസിൻ സ്ഥാപകൻ കാരന്തൂർ പൂളക്കണ്ടിയിൽ മുഹമ്മദ് ഷാഫി (ഷാഫി അബ്ദുല്ല സുഹൂരി 51)നെയാണ് ഇന്നലെ പുലർച്ചെ വാഴക്കാട് നിന്നും കുന്നമംഗലം പൊലീസ് പിടികൂടിയത്.
ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ഇല്ലാതെ പ്രവാചക വൈദ്യം വിവിധ കോഴ്സുകൾ തുടങ്ങി ഒരു കോടിയോളം രൂപ തട്ടിയെടുത്തുയെന്ന് 21 പേർ കഴിഞ്ഞ നവംബറിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരാതിയെ തുടർന്നു കഴിഞ്ഞ നവംബറിൽ കുന്നമംഗലത്തെ ഓഫിസ് പരിശോധിച്ചതിനെ തുടർന്നു സ്ഥാപനം പൊലീസ് സീൽ ചെയ്തിരുന്നു. കുന്നമംഗലം ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.കലാം, എസ്‌സിപിഒ എസ്.വിജേഷ്, കെ.അജീഷ്, ഗോപാലകൃഷ്ണൻ, കെ.ശ്രീരാജ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.