ADVERTISEMENT

വടകര ∙ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ കുറ്റ്യാടി മണ്ഡലം പര്യടനം ഇന്നലെ ചെമ്മരത്തൂരിൽ തുടങ്ങി. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ കേന്ദ്രീകരിച്ച് എൽഡിഎഫ് നേതാക്കൾക്കൊപ്പം തിരുവള്ളൂർ, മണിയൂർ, വില്യാപ്പള്ളി, വേളം, ഏറാമല, ആയഞ്ചേരി, പുറമേരി പഞ്ചായത്തുകളി‍ൽ പര്യടനം നടത്തി.അന്തരിച്ച സിപിഎം നേതാക്കളായ ടി.കെ.കുഞ്ഞിരാമൻ, ടി.വി.ബാലകൃഷ്ണൻ എന്നിവരുടെ വസതിയിലെത്തി. പര്യടനം വൈകിട്ട് ഓർക്കാട്ടേരിയിൽ സമാപിച്ചു.

കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സിപിഎം ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ, ഘടകകക്ഷി നേതാക്കളായ പി.സുരേഷ്ബാബു, കെ.രാഘവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com