ADVERTISEMENT

വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വടക്കേ മുക്കാളിയിൽ വ്യാപാരികളുടെ സംഘടനകൾ കടകൾ അടച്ച് ഹർത്താൽ നടത്തി. അടിപ്പാതയ്ക്കു വേണ്ടി നാട്ടുകാർ നടത്തുന്ന സമരത്തിന് പിന്തുണ നൽകിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി എന്നിവയുടെ നേതൃത്വത്തിൽ മുഴുവൻ കടകളും അടച്ചിട്ടത്. ടൗണിൽ പ്രകടനം നടത്തി. 25 ദിവസമായി നാട്ടുകാർ നടത്തുന്ന സമര പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.പി.നിഷ ഉദ്ഘാടനം ചെയ്തു. പി.കെ.രാമചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. മുൻ മന്ത്രി സി.കെ.നാണു, പി.ജിനീഷ് സാലിം പുനത്തിൽ, കെ.പി.ജയകുമാർ, പി.ബാബുരാജ്, എസ്.ആശിഷ്, എ.ടി.ശ്രീധരൻ, പ്രദീപ് ചോമ്പാല, പി.കെ.പ്രീത, റീന രയരോത്ത്, കവിത അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com