ADVERTISEMENT

വടകര ∙ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ബിജെപി സർക്കാർ ആണെങ്കിലും സിപിഎം കുറ്റപ്പെടുത്തുന്നത് കോൺഗ്രസിനെയാണെന്നും ബിജെപിയെ സിപിഎം ഒരു ഘട്ടത്തിലും നേരിട്ട് എതിർക്കുന്നില്ലെന്നും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയോട് മൃദു സമീപനം പുലർത്തുകയാണ് സിപിഎം. ഇവർക്കിടയിലുള്ള അന്തർധാര സജീവമാണ്. അത് രാജ്യത്തെ ജനങ്ങൾ കൃത്യമായി മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പാറക്കൽ അബ്ദുല്ല ആധ്യക്ഷ്യം വഹിച്ചു. സ്ഥാനാർഥി ഷാഫി പറമ്പിൽ, കെ.കെ.രമ എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, കെ.ബാലനാരായണൻ, എൻ.വേണു, ടി.ടി.ഇസ്മായിൽ, അഹമ്മദ് പുന്നക്കൽ, ഐ.മൂസ, രാജീവ് തോമസ്, വി.എം. ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി എന്നിവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com