ADVERTISEMENT

കോഴിക്കോട് ∙ റേഷൻ കടകളിലേക്കുള്ള സാധനങ്ങളുടെ വിതരണം പുനരാരംഭിച്ചിട്ടില്ല, പലേടത്തും ഇന്നലെ അരി തീർന്നു. എഫ്സിഐ ഗോഡൗണിൽ നിന്നു ചരക്കു എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും കടകളിലേക്കും എത്തിക്കുന്ന കരാറുകാർ ഇന്നലെയും പ്രവൃത്തി ആരംഭിച്ചിട്ടില്ല. കരാറുകാരുടെ കുടിശിക നൽകുന്നതു സംബന്ധിച്ച് ഉറപ്പു ലഭിച്ചാലേ അവർ പ്രവൃത്തി പുനരാരംഭിക്കൂ. 

ഇന്നു മുതൽ ഞായർ വരെ റേഷൻ കടകളിൽ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടക്കുന്നതിനാൽ റേഷൻ സാധനങ്ങളുടെ വിതരണം ഉണ്ടാകില്ല. തിങ്കളാഴ്ച ആകുമ്പോഴേക്കും കരാറുകാരുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റേഷൻ അരി ആശ്രയിച്ചു കഴിയുന്നവർ കഷ്ടത്തിലാകും. ഇന്നലെ ഇ പോസ് മെഷീൻ സുഗമമായി പ്രവർത്തിച്ചു. കഴിഞ്ഞ 4 ദിവസമായി ഇ പോസ് മെഷീൻ തകരാറിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com