ADVERTISEMENT

ബേപ്പൂർ ∙ 3 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന തുറമുഖ ജീവനക്കാരുടെ ക്വാർട്ടേഴ്സ് പ്രവൃത്തി പുനരാരംഭിക്കാൻ നടപടി. കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 94 ലക്ഷം രൂപ ഉപയോഗിച്ചു താഴത്തെ നിലയിൽ പൂർത്തീകരിക്കാനുള്ള 3 ക്വാർട്ടേഴ്സുകളുടെ നിർമാണം ഉടൻ തുടങ്ങും. ഫറോക്ക് ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണു പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്. ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടത്തിൽ 2018 ഡിസംബറിലാണു ബിസി റോഡിലെ തുറമുഖ സ്ഥലത്ത് ക്വാർട്ടേഴ്സ് നിർമാണം തുടങ്ങിയത്. തുറമുഖ വകുപ്പ് നിർദേശ പ്രകാരം 4 നിലകളുള്ള 16 ക്വാർട്ടേഴ്സുകൾ നിർമിക്കാനായിരുന്നു പദ്ധതി. ഇതിനു 1.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചപ്പോൾ 98 ലക്ഷം രൂപ മാത്രമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. 

ലഭ്യമായ ഫണ്ടിൽ 4 നിലയ്ക്ക് സജ്ജമായ അടിത്തറ ഒരുക്കി ഒരു ക്വാർട്ടേഴ്സും ബാക്കി സ്ട്രക്ചറും നിർമിച്ചു. ഇതു പൂർത്തിയാക്കി 3 വർഷം പിന്നിട്ടെങ്കിലും തുടർ പ്രവൃത്തിക്ക് ഫണ്ട് ലഭ്യമാക്കാൻ നടപടി വൈകിയതാണു പ്രതിസന്ധിയായത്. താഴത്തെ നിലയിൽ 3 ക്വാർട്ടേഴ്സുകൾ പൂർത്തീകരിക്കാനും കുഴൽക്കിണർ, മുറ്റത്ത് പൂട്ടുകട്ട വിരിക്കൽ എന്നിവയ്ക്കായി ഹാർബർ എൻജിനീയറിങ് വകുപ്പ് നേരത്തേ 74 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. ഇതിൽ ഫണ്ട് അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനം നീണ്ടു.ഒടുവിൽ 89 ലക്ഷം രൂപയുടെ പ്രവൃത്തിക്കു ഭരണാനുമതി ലഭിച്ചെങ്കിലും ജിഎസ്ടി നിരക്ക് വർധന സംബന്ധിച്ച പ്രതിസന്ധി ഉടലെടുത്തു. തുറമുഖ വകുപ്പ് ആവശ്യപ്രകാരം പിന്നീട് സമർപ്പിച്ച 94 ലക്ഷത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിൽ തുക അനുവദിച്ചതോടെയാണു പ്രവൃത്തി പുനരാരംഭിക്കാനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com