ADVERTISEMENT

കീഴരിയൂർ∙ ദേശത്തിന്റെ ജലസ്രോതസ്സായ ചെറുപുഴ നാശത്തിലേക്ക്. ജില്ലാ പഞ്ചായത്ത് ചെറുപുഴയിൽ  ഒന്നരവർഷം  മുൻപ് നടപ്പാക്കിയ പദ്ധതി പൂർണ പരാജയമായി. വീണ്ടും ആഫ്രിക്കൻപായൽ  ഒഴുകി പുഴ മലിനമായി. ജല അട്ടകളും പുല്ലും ഒരു ഭാഗത്തു പുഴയെ കീഴടക്കുമ്പോൾ, ചിലർ പുഴയുടെ തീരം കയ്യേറുകയും ചെയ്യുന്നു. ഇപ്പോൾ നാമമാത്രമായ നെൽക്കൃഷിയാണ് ഇവിടെ നടക്കുന്നത്.

കീഴരിയൂർ പഞ്ചായത്ത്  ചെറുപുഴയിൽ നടപ്പാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതിയും എങ്ങുമെത്തിയില്ല. അകലാപ്പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കപ്പെട്ട ശുദ്ധജല സ്രോതസ്സായ ചെറുപുഴ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ചെറുപുഴ പൊടിയാടി മേഖലയിൽ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡിപിആർ തയാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com