സ്കൂട്ടറിൽ കടത്തുന്നതിനിടെ 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Mail This Article
കുന്നമംഗലം ∙ വയനാട് റോഡിൽ സിന്ധു തിയറ്റർ പരിസരത്ത് വച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന 15 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. തലയാട് തൊട്ടിൽ വീട്ടിൽ അർഷാദി (38)നെ ആണ് കുന്നമംഗലം പൊലീസും ആന്റി നർകോട്ടിക് ഷാഡോ ടീമും ചേർന്ന് പിടികൂടിയത്. ഡിസിപി അനൂജ് പലിവാളിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കുന്നമംഗലം പൊലീസും നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് ഇയാളെ പിടികൂടിയത്.
കുന്നമംഗലം എസ്ഐ സനീത്, ഗ്രേഡ് എസ്ഐമാരായ പി.സന്തോഷ്, കെ.സുരേഷ്, സിപിഒ ജംഷീർ, ലഹരി വിരുദ്ധ സ്ക്വാഡ് ഷാഡോ എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.അഖിലേഷ്, സിപിഒമാരായ ജിനേഷ് ചൂലൂർ, കെ.ഷിനോജ്, സരുൺ ശ്രീശാന്ത്, കെ.സനൂപ്, അർജുൻ, പി.അജിത്ത്, കെ.അഭിജിത്ത്, പി.ഇബ്നു, ശ്യാംജിത്, റിജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.