പെരുവയലിൽ പുര്യടനം നടത്തി എം.കെ.രാഘവൻ
Mail This Article
പെരുവയൽ ∙ കോഴിക്കോട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ പെരുവയൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ വോട്ടു തേടിയെത്തി. വിവിധ സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. പി.എം.നിയാസ്, യു.സി.രാമൻ, യു.വി.ദിനേശ് മണി, കെ.എ.ഖാദർ, നിജേഷ് അരവിന്ദ്, കെ.മൂസ മൗലവി, ദിനേശ് പെരുമണ്ണ എന്നിവർ ഒപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം
ചാത്തമംഗലം ∙ യുഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കട്ടാങ്ങലിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാക്ക് ഉദ്ഘാടനം ചെയ്തു. എൻ.പി.ഹമീദ് ആധ്യക്ഷ്യം വഹിച്ചു. ടി.കെ.സുധാകരൻ, കെ.മൂസ മൗലവി, ദിനേഷ് പെരുമണ്ണ, എൻ.പി.ഹംസ, അഹമ്മദ് കുട്ടി അരയങ്കോട്, എ.കെ.ഇബ്രാഹിം ഹാജി, അരവിന്ദൻ നെച്ചൂളി, എം.കെ.അജീഷ്, ഒ.അശോകൻ, കുഞ്ഞിമരയ്ക്കാർ മലയമ്മ എന്നിവർ പ്രസംഗിച്ചു.
മാവൂർ ∙ വെള്ളലശ്ശേരി മേഖല യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഖാദർ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ എൻ.എം.ഹുസൈൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി.ഹംസ, ടി.വേലായുധൻ, അഹമ്മദ്കുട്ടി അരയങ്കോട്, എ.കെ.മുഹമ്മദലി, ടി.വി.ഷാഫി, കെ.ശിവദാസ പണിക്കർ, എം.കെ.നദീറ, വിശ്വൻ വെള്ളലശ്ശേരി, ഫഹദ് പാഴൂർ, പി.ടി.സി.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.