കണയങ്കോട് പാലത്തിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു
Mail This Article
ബാലുശേരി∙ ഉള്ളിയേരി കണയങ്കോട് പാലത്തിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. പാലക്കുളം സ്വദേശിയായ പോവതുകണ്ടി രാജേഷ് ആണ് മരിച്ചത്. നാൽപ്പത്തിയൊന്ന് വയസായിരുന്നു. പുതിയാപ്പ കോസ്റ്റ് ഗാർഡും നാട്ടുകാരനുമായ ഷെഫീക് പി.കെയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ മത്സ്യത്തൊഴിലാളി സുബീറിന്റെ വലയിലാണ് മൃതദേഹം ലഭിച്ചത്.
ബാലുശ്ശേരിയിൽ ചെരുപ്പ് കട നടത്തുകയാണ് രാജേഷ്. ബാലുശ്ശേരി ഭാഗത്തുനിന്നും കണയങ്കോട് എത്തിയ രാജേഷ് പാലത്തിന്റെ രണ്ടാമത്തെ തൂണിൽ ഫോൺ വെച്ചശേഷം താഴേക്ക് ചാടുകയായിരുന്നു. അച്ഛൻ: രാമൻ. അമ്മ: ദേവി. ഈയിടെയാണ് രാജേഷ് വിവാഹിതനായത്. ഭാര്യ: രാധിക.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാജേഷ് കണയങ്കോട് പാലത്തിൽ നിന്നും ചാടിയത്. ഒരുമണിക്കൂറിലേറെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.