ADVERTISEMENT

കൊടുവള്ളി∙ ജല ജീവൻ മിഷൻ പദ്ധതിക്കായി കിഴക്കോത്ത് പഞ്ചായത്തിലേക്ക് പ്രധാന പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കീറിയ റോഡുകൾ പൂർവ സ്ഥിതിയിലാക്കാത്തതിനാൽ ദുരിതം. കൊടുവള്ളിക്കടവിൽ ആരംഭിച്ചു കച്ചേരിമുക്ക് വരെ റോഡിന്റെ പല ഭാഗങ്ങളും പൈപ്പ് ഇടാനായി കീറിയെങ്കിലും ഒരു മാസത്തിലേറെയായി പ്രവൃത്തി സ്തംഭിച്ചിരിക്കുകയാണ്. പരാതി ആയതോടെ ക്വാറി അവശിഷ്ടങ്ങൾ കൊണ്ടിട്ടിരുന്നു. എന്നാൽ ഇവയെല്ലാം ഇപ്പോൾ നീങ്ങിപ്പോയ നിലയിലാണ്. ഈസ്‌റ്റ് കിഴക്കോത്ത് ഭാഗത്ത് പ്രധാന പൈപ്പ് പോകുന്ന സ്‌ഥലത്തെ മരം മുറിക്കുന്ന നടപടി നീളുന്നതാണു പ്രവൃത്തി വൈകാൻ കാരണമായി അധികൃതർ പറയുന്നത്. 

മരം മുറിക്കാൻ വനം വകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണ്. ബാക്കിയുള്ള ഭാഗങ്ങളിലും പൈപ്പ് സ്ഥാപിക്കുന്നതു പൂർത്തിയാക്കിയ ശേഷം കീറിയ റോഡിന്റെ ഭാഗങ്ങളിലെല്ലാം ഒന്നിച്ചു പ്രവൃത്തി നടത്താനാണു തീരുമാനം. സമീപവാസികൾ രൂക്ഷമായ പൊടിശല്യവും നേരിടുന്നുണ്ട്. കീറിയ റോഡുകളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. പലയിടങ്ങളിലും കീറിയ റോഡിന്റെ പകുതിയോളം ഭാഗത്തെ ടാറിങ് നഷ്ടപ്പെട്ട നിലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com