കോഴിക്കോട് ജില്ലയിൽ ഇന്ന് (18-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
നികുതി സ്വീകരിക്കും
മണിയൂർ ∙ അവധി ദിവസങ്ങളായ 28,29 തീയതികളിൽ പഞ്ചായത്ത് ഓഫിസിൽ നികുതി സ്വീകരിക്കും.
ഗതാഗത നിയന്ത്രണം
വടകര ∙ ടാറിങ് മൂലം വില്യാപ്പള്ളി ആയഞ്ചേരി റോഡിൽ താനിമുക്ക് വള്ളിയാട് ഭാഗം വരെ നാളെ മുതൽ പണി കഴിയും വരെ ഗതാഗതം നിരോധിച്ചു.
ഇന്ന്
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 9 മുതൽ 5 വരെ കൊടുവള്ളി വെണ്ണക്കാട്, കിംസ് ഹോസ്പിറ്റൽ പരിസരം, മദ്രസ ബസാർ, സൗത്ത് കൊടുവള്ളി, മോഡേൺ ബസാർ, കെടേകുന്ന്,
പിഡബ്ല്യുഡി ഓഫിസ് പരിസരം, ത്രിവേണി ട്രാൻസ്ഫോമർ പരിസരം, വെള്ളിമാടുകുന്ന്, സിഎച്ച് കോളനി, സിഎച്ച് ജംക്‌ഷൻ, കൂളൻചാലിൽ, എൻജിഒ ക്വാർട്ടേഴ്സ്, എൻപി റോഡ്.
∙ 8 – 5: ചക്കിട്ടപാറ, ചക്കിട്പ്പാറ ലക്ഷം വീട്, പെരിഞ്ചേരിമുക്ക്.