കോഴിക്കോട് ജില്ലയിൽ ഇന്ന് (27-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഫിറ്റ്നസ് ട്രെയിനിങ് ആൻഡ് കോച്ചിങ്: വടകര∙ വടകര ഫിസിക്കൽ ട്രെയിനിങ് സെന്റർ ട്രസ്റ്റിന്റെ ( വിപിടിസി ) നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഫിറ്റ്നസ് ട്രെയിനിങ് ആൻഡ് കോച്ചിങ് ഏപ്രിൽ ഒന്നു മുതൽ നാരായണ നഗരം ഗ്രൗണ്ടിൽ ആരംഭിക്കും. രാവിലെ 6 മുതൽ 7 വരെ എല്ലാ പ്രായത്തിലും ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾ സ്ഥിരം ഫിറ്റ്നസ് ട്രെയിനിങ്ങിനു പുറമേ അഗ്‌നിപഥ്, ആർമി, എയർഫോഴ്സ്, നേവി, പൊലീസ്,എസ്എസ്എ, പിഎസ്‌സി എന്നിവയ്ക്കും ഫിസിക്കൽ ടെസ്റ്റ് ആവശ്യമുള്ളവർക്ക് പരിശീലനവും നൽകും. 13 വയസ്സിന് താഴെ അത്‌ലറ്റിക്, ബാസ്കറ്റ്ബോൾ, വോളിബോൾ, ഹാൻഡ് ബോൾ എന്നിവയിൽ സ്ഥിരം കോച്ചിങ്ങും നൽകും. 31 ന് 7 മുതൽ 9 വരെ ഗ്രൗണ്ടിൽ എത്തി പേർ റജിസ്റ്റർ ചെയ്യണം. 9446471769, 8600686299.
ബേസ് ബോൾ ചാംപ്യൻഷിപ്
കോഴിക്കോട് ∙ ജില്ലാ സബ് ജൂനിയർ ബേസ് ബോൾ ചാംപ്യൻഷിപ് 28, 29 തീയതികളിൽ എളേറ്റിൽ എംജെഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടത്തും. സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ ചാംപ്യൻഷിപ്പിൽ നിന്നു തിരഞ്ഞെടുക്കും. പങ്കെടുക്കുന്ന ടീമുകൾ 28 നു രാവിലെ 8 നു റിപ്പോർട്ട് ചെയ്യണം. 9562848568.
ബാങ്ക് ശാഖ തുറന്ന് പ്രവർത്തിക്കും
കോഴിക്കോട്∙ മാർച്ച് 31 ഞായറാഴ്ച കാലിക്കറ്റ് കോ–ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ഹെഡ് ഓഫിസും എല്ലാ ശാഖകളും തുറന്ന് പ്രവർത്തിക്കും.
നാടക ക്യാംപ്
നടുവണ്ണൂർ ∙ കോട്ടൂർ ഗ്രാമ കല സ്കൂൾ ഓഫ് ആർട്സ് 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായി ജില്ലാ തല നാടക ക്യാംപ് ഏപ്രിൽ 3,4 തീയതികളിൽ കോട്ടൂരിൽ നടത്തും. 9745282969
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 12 വരെ നരിക്കുനി, നരിക്കുനി ബിഎസ്എൻഎൽ, നെല്ല്യേരിത്താഴം, കാവുമ്പൊയിൽ.
∙ 8 – 4: കുന്നമംഗലം ആക്കോളി വയൽ, ഐഐഎം മെയിൻ ഗേറ്റ്, മർകസ് ഗേൾസ് സ്കൂൾ, മർകസ് ഇംഗ്ലിഷ് മീഡിയം, താളിക്കുണ്ട്, വടക്കുന്തല, കല്ലറ കോളനി, മർകസ് പരിസരം.
∙ 8:30 – 3:30: കൂട്ടാലിട ഈസ്റ്റ് മൂലാട്, മൂലാട് ടൗൺ, മൂലാട് കനാൽ.
∙ 10 – 2: രാമനാട്ടുകര കുരിയങ്ങര കോംപ്ലക്സ്.