6 തവണ വിജയം നേടിയ കെ.പി.ഉണ്ണിക്കൃഷ്ണന്റെ അനുഗ്രഹം തേടി ഷാഫി

Mail This Article
കോഴിക്കോട് ∙ ഒരേ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് 6 തവണ വിജയം നേടിയ കെ.പി.ഉണ്ണിക്കൃഷ്ണന്റെ അനുഗ്രഹം തേടി യുവതലമുറയുടെ പ്രതിനിധി ഷാഫി പറമ്പിൽ. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് വടകരയിൽ 28 വർഷം നീണ്ട വിജയ ചരിത്രം കുറിച്ച ഉണ്ണികൃഷ്ണന്റെ വീട്ടിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി എത്തിയത്.
വടകരയുമായി തനിക്കുള്ള മൂന്നു ദശാബ്ദമുള്ള നീണ്ട ആത്മബന്ധം ഓർത്തെടുത്താണ് ഉണ്ണിക്കൃഷ്ണൻ ഷാഫിയെ സ്വീകരിച്ചത്. യുവതലമുറയിലെ ഏറ്റവും ക്രിയാത്മകമായി പ്രവർത്തിക്കുന്ന നേതാവിനെ വടകര കൈവിടില്ല എന്ന് ഉറപ്പു നൽകിയാണ് ഉണ്ണികൃഷ്ണൻ യാത്രയാക്കിയത്.
സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു എന്നു പറഞ്ഞ ഷാഫിയെ താനും സമാനമായ ഒരു സാഹചര്യത്തിലാണ് വടകരയിലേക്ക് എത്തിയതെന്നും അവിടുത്തെ വോട്ടർമാരുടെ ജനാധിപത്യ മനസ്സ് എന്നും ഒപ്പം നിൽക്കുമെന്നും ഉണ്ണിക്കൃഷ്ണൻ ഓർമിപ്പിച്ചു.ഷാഫി പറമ്പിലിനൊപ്പം ഡിസിസി വൈസ് പ്രസിഡന്റ് പി.കെ.ഹബീബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.നിഹാൽ, പി.പി.റമീസ്, കളക്കണ്ടി ബൈജു എന്നിവരും എത്തിയിരുന്നു.