ലൈറ്റണയ്ക്കാതെ ട്രഷറി; കണ്ണടയ്ക്കാതെ ജീവനക്കാർ

Mail This Article
കോഴിക്കോട്∙ സാമ്പത്തിക വർഷത്തിന്റെ അവസാനദിവസത്തെ അവസാനമണിക്കൂറുകളിലും ജില്ലാ ട്രഷറി ജോലിത്തിരക്കിലായിരുന്നു. രാത്രി വൈകിയും ജീവനക്കാർ ജോലിയെടുത്താണ് കണക്കുകൂട്ടലുകൾ പൂർത്തിയാക്കിയത്. എല്ലാ ബില്ലുകളും കഴിഞ്ഞ 25ന് വൈകിട്ട് 5 മുൻപ് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ലഭിക്കുന്ന ബില്ലുകളും പരിഗണിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഉത്തരവിടാൻ വൈകിയത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. 26നു രാവിലെ ബില്ലുമായി സിവിൽസ്റ്റേഷനിൽ എത്തിയവർ ഇതോടെ പ്രതിസന്ധിയിലായിരുന്നു. വാക്കേറ്റവും പ്രതിഷേധവുമൊക്കെ നടന്നെങ്കിലും പ്രശ്നം പിന്നീട് പരിഹരിച്ചു.
∙ സാമ്പത്തിക വർഷത്തിന്റെ അവസാനദിവസത്തെ അവസാനമണിക്കൂറുകളിലും ജില്ലാ ട്രഷറി ജോലിത്തിരക്കിലായിരുന്നു. രാത്രി വൈകിയും ജീവനക്കാർ ജോലിയെടുത്താണ് കണക്കുകൂട്ടലുകൾ പൂർത്തിയാക്കിയത്.
എല്ലാ ബില്ലുകളും കഴിഞ്ഞ 25ന് വൈകിട്ട് 5 മുൻപ് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ലഭിക്കുന്ന ബില്ലുകളും പരിഗണിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഉത്തരവിടാൻ വൈകിയത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. 26നു രാവിലെ ബില്ലുമായി സിവിൽസ്റ്റേഷനിൽ എത്തിയവർ ഇതോടെ പ്രതിസന്ധിയിലായിരുന്നു. വാക്കേറ്റവും പ്രതിഷേധവുമൊക്കെ നടന്നെങ്കിലും പ്രശ്നം പിന്നീട് പരിഹരിച്ചു.