ADVERTISEMENT

മൊബൈൽ ഫോൺ റീ എൻജിനീയറിങ് കോഴ്സ്
കോഴിക്കോട് ∙ തൊണ്ടയാട് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മൊബൈൽ ഫോൺ റീ എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. പ്ലസ്ടു/ഡിഗ്രി/ വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ), പോളിടെക്നിക്, ഐടിഐ കഴിഞ്ഞവർക്ക് പ്രവേശനം നേടാം. 7994333666, www.mygmit.com.

ആർട് ഓഫ് ലിവിങ് യോഗ ക്ലാസ്
കോഴിക്കോട്∙ ആർട് ഓഫ് ലിവിങ് തളി ജ്ഞാനക്ഷേത്രത്തിൽ 8 മുതൽ 13 വയസ്സു വരെയുള്ള കുട്ടികൾക്ക് ഉത്കർഷ യോഗയും 13 മുതൽ 18 വയസ്സു വരെയുള്ളവർക്കായി മേധ യോഗയും 4 മുതൽ 7 വരെ നടക്കും. 9387955179

റെഡ്‌ യങ്സ് നാടക കളരി
കോഴിക്കോട് ∙ റെഡ്‌ യങ്സ് വെള്ളിമാടുകുന്ന് മഞ്ചാടിക്കുരു നാടക കളരി 29 മുതൽ മേയ് 5 വരെ പിഎംഒസിയിൽ നടക്കും. റജിസ്ട്രേഷന് 9446781218.

വേനൽക്കാല ക്യാംപ് ഉദ്ഘാടനം നാളെ 
കോഴിക്കോട്∙ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ കുറഞ്ഞ നിരക്കിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാംപിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ബാഡ്മിന്റൻ, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്, വോളിബോൾ, സ്വിമ്മിങ് തുടങ്ങിയവയിൽ ഓൺലൈനായി റജിസ്റ്റർ ചെയ്ത എല്ലാവരും  ഉദ്ഘാടനത്തിൽ പങ്കെടുക്കണം.

ഇഎസ്ഐ ആശുപത്രി പരാതി പരിഹാര സമിതി
ഫറോക്ക് ∙ ഇഎസ്ഐ റഫറൽ ആശുപത്രി പരാതി പരിഹാര സമിതിയുടെ യോഗം 3ന് രാവിലെ 10.30ന് ചേരും. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ഇഎസ്ഐ ഗുണഭോക്താക്കൾക്ക് പരാതികൾ നേരിട്ട് എത്തിക്കുകയോ പരാതിപ്പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യാം.

എൻഐടിയിൽ ഇന്റേൺഷിപ്
ചാത്തമംഗലം ∙ എൻഐടിയിൽ സമ്മർ ഇന്റേൺഷിപ്പിനും, വിവിധ ലാബുകളിലെ പ്രൊജക്ട് ഇന്റേൺഷിപ്പിനും വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എൻഐടി അക്കാദമിക് കലണ്ടറിനു അനുസൃതമായി മേയ്, ജൂലൈ മാസങ്ങളിൽ ആണ് 60 ദിവസത്തെ സമ്മർ ഇന്റേൺഷിപ്. അടുത്ത 10നകം ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം. forms.gle/CjRzbvMhKzuzLRJV7. nitc.ac.in/noticeboard/recruitments.

പ്രബന്ധരചനാ മത്സരം
ചെറുവണ്ണൂർ ∙ എൻ.പി.ദാമോദരൻ പഠന കേന്ദ്രം ലൈബ്രറി സംസ്ഥാനതലത്തിൽ നടത്തുന്ന പ്രബന്ധരചനാ മത്സരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. ‘അട്ടിമറിക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടന’ എന്ന വിഷയത്തിലുള്ള രചനകൾ ഏപ്രിൽ 5ന് മുൻപ് സെക്രട്ടറി, എൻ.പി.ദാമോദരൻ പഠന കേന്ദ്രം ലൈബ്രറി, എം.വാസു സ്മാരക മന്ദിരം, ചെറുവണ്ണൂർ, പി.ഒ.ഫറോക്ക്, 673631, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കണം.

വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ ബാലുശ്ശേരി കുന്നക്കൊടി, കോങ്കോട്, കർളാപ്പൊയിൽ, അത്തോളി പുളിക്കൂൽപാറ, കുറ്റ്യാടി കൂളികുന്ന്, തായനപ്പാറ, പെരുവയൽ, ചേനായിക്കടവ്, തലവഞ്ചേരി, തെക്കേടത്ത് കടവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com