ADVERTISEMENT

ചേവായൂർ∙ ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗ ആശുപത്രിയിലേക്കുള്ള പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 8ന് ആണ് ആശുപത്രിക്കു സമീപം സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്കിൽ നിന്നുള്ള പൈപ്പ് പൊട്ടിയത്. വാർഡുകളിലേക്കുള്ള കുടിവെള്ളം മുടങ്ങിയതിനെ തുടർന്നു രോഗികൾ പരാതിപ്പെട്ടതോടെ രാത്രി തന്നെ ജല അതോറിറ്റി ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചു. 

മുകളിലെ ടാങ്കിലേക്കു പമ്പ് ചെയ്യാൻ ആവശ്യമായ വെള്ളം ലഭ്യമാകാതെ വന്നതോടെ ഇന്നലെ രാവിലെ വീണ്ടും ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചു താഴത്തെ സംഭരണി നിറയ്ക്കുകയായിരുന്നു. സംഭരണിയിൽ നിന്ന് മുകളിലേക്ക് മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്തു ടാങ്ക് നിറച്ചാലേ മുകൾ നിലയിലെ വാർഡുകളിൽ കുടിവെള്ളം ലഭ്യമാകൂ. 4 ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിച്ചതായി ജല അതോറിറ്റി അറിയിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാർ താഴെ നിന്ന് ബക്കറ്റിൽ മുകൾ നിലയിലേക്ക് കൊണ്ടുപോകുകയാണ്.

പൈപ്പ് പൊട്ടിയ ഭാഗത്ത് ഇന്നലെ രാവിലെ അറ്റകുറ്റപ്പണിക്കായി കുഴി എടുത്തപ്പോഴാണ് 11 കെവി ഇലക്ട്രിക് ലൈനും ഇതിലൂടെ കടന്നുപോകുന്നുണ്ടെന്ന വിവരം അറിഞ്ഞത്. ഇലക്ട്രിക് ലൈൻ ഓഫ് ചെയ്യാതെ വേണം ജല അതോറിറ്റിക്ക് അറ്റകുറ്റപ്പണി നടത്തി പിവിസി പൈപ്പ് ലൈൻ മാറ്റിയിടാൻ. കെസ്ഇബിയുമായി ബന്ധപ്പെട്ട് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവന്ന് ഇന്നു പണി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com