കോഴിക്കോട് ജില്ലയിൽ ഇന്ന് (02-04-2024); അറിയാൻ, ഓർക്കാൻ

Mail This Article
അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ∙ ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് സെന്റർ സോളർ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് കോഴ്സുകൾ ആരംഭിക്കുന്നു. അപേക്ഷാ ഫോം സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നിന്ന് ലഭിക്കും. 8891370026.
കോഴിക്കോട് ∙ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന കെജിടിഇ പ്രിന്റിങ് ടെക്‌നോളജി, ഡിടിപി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 0495 2723666, www.captkerala.com.
വൈദ്യുതി മുടക്കം
∙ നാളെ പകൽ 7 – 1 നരിക്കുനി പാലോളിത്താഴം, മാമ്പറ്റമല.
∙ 8 – 9:30 ചക്കിട്ടപാറ ചെറുവള്ളി മുക്ക്, നരിനട.
∙ 8 – 10 തിരുവമ്പാടി നാൽപതുമേനി, പാമ്പിഴഞ്ഞപാറ.
∙ 8 – 4 കുന്നമംഗലം മുക്കം റോഡ്, സിന്ധു തിയറ്റർ പരിസരം, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, എആർ പ്ലാസ. കൊയിലാണ്ടി നോർത്ത് അരങ്ങാടത്ത്, ആന്തട്ട, മാടാക്കര, ചെറിയ മങ്ങാട്, വലിയ മങ്ങാട്. കൊയിലാണ്ടി സൗത്ത് ഏഴുകുടിക്കൽ.
∙ 8 – 5 കൂമ്പാറ കൂട്ടക്കര. ചക്കിട്ടപാറ ലക്ഷം വീട്, പെരിഞ്ചേരിമുക്ക്.
∙ 9 – 12 ഉണ്ണികുളം കാന്തപുരം, തടായി.
∙ 9 – 5 വെള്ളിമാടുകുന്ന് കെഎസ്ഇബി ഓഫിസ് പരിസരം.
ഇന്ന്
കഴിഞ്ഞ മാസത്തെ റേഷൻ വിതരണം പുനരാരംഭിക്കും.
സി-മാറ്റ് പരിശീലനം
കോഴിക്കോട് ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു. https://bit.ly/KICMA-CMAT ലിങ്ക് വഴിയോ, ക്യൂആർ കോഡ് വഴിയോ റജിസ്റ്റർ ചെയ്യാം. 8548618290.
പ്രവർത്തനം നിർത്തി
കോഴിക്കോട് ∙ ബേപ്പൂർ പുലിമൂട്ടിലെ ഫ്ലോട്ടിങ് ബ്രിജിന്റെ പ്രവർത്തനം ഇന്നു മുതൽ താൽക്കാലികമായി നിർത്തിവച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.
റാങ്ക് പട്ടിക
കോഴിക്കോട് ∙ ജില്ലയിലെ ആരോഗ്യ വകുപ്പിൽ മോട്ടർ മെക്കാനിക് (കാറ്റഗറി 224/2021) തസ്തികയുടെ റാങ്ക് പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു.