യുഡിഎഫ് മെഗാ കുടുംബസംഗമം
Mail This Article
കൊടുവള്ളി∙ കോഴിക്കോട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കൊടുവള്ളി നിയോജക മണ്ഡലത്തിൽ 19 കേന്ദ്രങ്ങളിൽ മെഗാ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു.രാവിലെ 9ന് കിഴക്കോത്ത് ബാങ്ക് ഓഡിറ്റോറിയത്തിലാണ് ആദ്യ കുടുംബ സംഗമം നടന്നത്. പിന്നീട് ആവിലോറ, എളേറ്റിൽ വട്ടോളി, പാലങ്ങാട്, കാരുകുളങ്ങര, പാറന്നൂർ, എരവന്നൂർ, മുട്ടാഞ്ചേരി, മടവൂർ, മദ്രസ ബസാർ, പനക്കോട്, അമ്പലക്കണ്ടി, വെളിമണ്ണ, ചുണ്ടക്കുന്ന്, കരുപാറ, താമരശ്ശേരി ടൗൺ, ചമൽ എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങൾക്ക് ശേഷം കട്ടിപ്പാറ പഞ്ചായത്തിലെ താഴ്‌വാരത്ത് സമാപിച്ചു.
മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.എം.ഉമ്മർ, കൺവീനർ എ.അരവിന്ദൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, പി.സി.ഹബീബ് തമ്പി, കെ.കെ.എ.ഖാദർ, ടി.മൊയ്തീൻ കോയ, എം.എ.ഗഫൂർ, ജൗഹർ പൂമംഗലം, കെ.ടി.റഊഫ് തുടങ്ങിയവർ പ്രസംഗിച്ചു. നരിക്കുനി കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ നരിക്കുനി, മടവൂർ ,പാലങ്ങാട്, കാരുകുളങ്ങര, പാറന്നൂർ, എരവന്നൂർ, മുട്ടാഞ്ചേരി എന്നിവിടങ്ങളിൽ യുഡിഎഫ് സംഘടിപ്പിച്ച കുടുംബസംഗമങ്ങളിൽ പങ്കെടുത്തു വോട്ട് തേടി. പാറന്നൂരിലെ യോഗത്തിൽ കെ.സി.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, വിജയൻ കട്ടാടശ്ശേരി, ഫിലിപ് ജോർജ്, സലീന സിദ്ദിഖലി, ടി.സി.ഷരീഫ് എന്നിവർ പ്രസംഗിച്ചു.