ADVERTISEMENT

നന്മണ്ട ∙ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ എംപി കൂളിപ്പൊയിൽ, എഴുകുളം, പതിനാല്, ചീക്കിലോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വോട്ട് തേടി. ഇടതുപക്ഷത്തിന് വോട്ട് ചെയ്താൽ അത് നരേന്ദ്ര മോദിയെ സഹായിക്കലാകുമെന്ന് അദ്ദേഹം കൂളിപ്പൊയിലിൽ നൽകിയ സ്വീകരണ യോഗത്തിൽ പറ‍ഞ്ഞു. മഹേഷ് കൂളിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ജയപ്രകാശൻ പുത്തഞ്ചേരി, ഇ.കെ.രാജീവൻ, ജി.വി.ഷാജു, ടി.കെ.നയനസുധ, ടി.കെ.അബ്ദുൽ ജലീൽ, ടി.കെ.ഷാജു, റഷിൻ ജിയാസ് എന്നിവർ പ്രസംഗിച്ചു.

വടകര ലോക്സഭ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ 
തിക്കോടി തെങ്ങിൻതൈ വളർത്തു കേന്ദ്രത്തിൽ ഫാം തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കുന്നു.
വടകര ലോക്സഭ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തിക്കോടി തെങ്ങിൻതൈ വളർത്തു കേന്ദ്രത്തിൽ ഫാം തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കുന്നു.

തിക്കോടി∙ വടകര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തിക്കോടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തെരുവിൻതാഴ, പള്ളിക്കര, പുറക്കാട് പ്രദേശങ്ങളിൽ യുഡിഎഫ് നടത്തിയ കുടുംബ സംഗമങ്ങളിലും ഷാഫി പറമ്പിൽ പ്രസംഗിച്ചു.  നേതാക്കളായ മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു, സി.ഹനീഫ, സന്തോഷ് തിക്കോടി, വി.പി.ദുൽഖിഫിൽ, കെ.ടി.വിനോദൻ, രാജീവൻ കൊടലൂർ, .ഒ.കെ.ഫൈസൽ, ജയേന്ദ്രൻ തെക്കെകുറ്റി, കെ.പി.രമേശൻ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് ഓഫിസ്
കൊയിലാണ്ടി∙ യുഡിഎഫ് ചേമഞ്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കാട്ടിലപ്പീടികയിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളി തൊറോത്ത്, യുഡിഎഫ് കൺവീനർ എം.പി. മൊയ്തീൻ കോയ, ആലിക്കോയ ഹിദായത്ത്, വി.വി.സുധാകരൻ, ഷാജി തോട്ടോളി, മനോജ് കാപ്പാട്, ഷബീർ എളവനക്കണ്ടി ,റംഷി കാപ്പാട് എന്നിവർ പ്രസംഗിച്ചു.

പേരാമ്പ്ര ∙ യുഡിഎഫ് ചങ്ങരോത്ത് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. ആനേരി നസീർ അധ്യക്ഷത വഹിച്ചു.  എസ്.പി.കുഞ്ഞമ്മദ്, ഇ.വി.രാമചന്ദ്രൻ, പി.കെ.രാഗേഷ്, കെ.കെ.വിനോദൻ, കല്ലൂർ മുഹമ്മദലി, മൂസ കോത്തമ്പ്ര, എസ്.കെ.അസൈനാർ, സത്യൻ കല്ലൂർ, വി.പി.ഇബ്രാഹിം, ഇ.ടി.സരീഷ് എന്നിവർ പ്രസംഗിച്ചു.

വനിത കൺവൻഷൻ 
കീഴരിയൂർ∙ യുഡിഎഫ് പഞ്ചായത്ത് വനിത കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.സുലോചന അധ്യക്ഷത വഹിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാർ, സൗഫ്യ താഴെക്കണ്ടി, ഗിരിജ മനത്താനത്ത്, എൻ.എം.സവിത, കെ.ജലജ, സാബിറ നടുക്കണ്ടി, ഇ.അശോകൻ, ടി.യു.സൈനുദ്ദീൻ, ഇടത്തിൽ ശിവൻ, സുരിയ നടുവത്തൂർ  പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com