ADVERTISEMENT

നാദാപുരം∙ ചെക്യാട് അരീക്കരക്കുന്ന് ബിഎസ്എഫ് പരിശീലന കേന്ദ്രത്തിനു താഴ്ഭാഗത്ത് കൃഷിഭൂമിയിൽ ഇന്നലെ നട്ടുച്ചയ്ക്ക് തീപിടിത്തം. അടിക്കാടിനു ആരോ തീയിട്ടതാണെന്നാണു കരുതുന്നത്. സൈനികരും നാട്ടുകാരും ചേലക്കാട്ടു നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും ചേർന്നു തീ അണച്ചു. കൊടും ചൂടിൽ ഉണങ്ങി നിൽക്കുന്ന അടിക്കാടുകളിലേക്കാണ് തീ പടർന്നത്.

അന്ത്യേരി ഭാഗത്തു  തീ പിടിച്ച ഉടൻ ബിഎസ്എഫ് കേന്ദ്രത്തിൽ നിന്ന് നൂറോളം സൈനികരാണ് തീ അണയ്ക്കാൻ എത്തിയത്. ബിഎസ്എഫ് ഓഫിസർമാരായ ഹർദൻ ചരൺ, ഡിസി രാജേഷ്കുമാർ,  ഇൻസ്പെക്ടർമാരായ കെ.രമേശൻ, രാജു സാമുവൽ, മാത്യു വർഗീസ് എന്നിവരും  ഫയർ അസി.സ്റ്റേഷൻ ഓഫിസർ കെ.എം.ഷമേജ്കുമാർ, റസ്ക്യു ഓഫിസർമാരായ ഒ.അനീഷ്, എം.അനീഷ്, മനോജ് കിഴക്കേക്കര, അരുൺപ്രസാദ് എന്നിവരും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com