ADVERTISEMENT

കോഴിക്കോട് ∙ കോർപറേഷൻ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ സേനയ്ക്കു നൽകിയ ഇ ഓട്ടോകൾ ഓടാതെ കിടക്കുന്നതു കാരണം ബാറ്ററി ഉൾപ്പെടെ നശിക്കാൻ സാധ്യത. ജനുവരി 12 നാണു 30 ഇ ഓട്ടോകൾ ഹരിതകർമ സേനയ്ക്കു നൽകുന്ന ഉദ്ഘാടനം  മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചത്. അന്നു മുതൽ ഓട്ടോകൾ ടഗോർ ഹാൾ വളപ്പിൽ കിടക്കുകയാണ്. കേന്ദ്രത്തിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കോർപറേഷനിലെ 75 വാർഡുകളിലും ഇ ഓട്ടോ നൽകാൻ തീരുമാനിച്ചത്. ആദ്യ ഘട്ടമായി 30 എണ്ണം കൊണ്ടു വന്നു. പോളിടെക്നിക് കോളജിൽ ഇൻഡസ്‌ട്രി ഓൺ ക്യാംപസ് നിർമിച്ചതാണ് ഇ ഓട്ടോകൾ, ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 8 എണ്ണം കൂടി അടുത്ത ദിവസം നിർമാണം പൂർത്തിയാകും. പിന്നെയും 37 എണ്ണം കൂടി വേണം.

ഇ ഓട്ടോ ഓടിക്കാൻ പരിശീലനം ലഭിച്ചവർ ഇല്ലാത്തതാണ് 30 ഓട്ടോകളും ഉപയോഗിക്കാത്തതിനു കാരണമായി പറയുന്നത്. ഇടയ്ക്കിടയ്ക്കു ബാറ്ററി ചാർജ് ചെയ്തില്ലെങ്കിൽ പിന്നീട് ചാർജ് ഒട്ടും നിൽക്കാത്ത അവസ്ഥയാകും. ബാറ്ററി മാറ്റുക മാത്രമാണ് ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം. മാസങ്ങളായി ഒരേ നിലയിൽ ഓട്ടോ നിർത്തിയിട്ടാൽ മൊത്തം ഭാരം ദീർഘകാലം ടയറിന്റെ ഒരു ഭാഗത്തു കേന്ദ്രീകരിച്ചു ടയറുകളിൽ ഫ്ലാറ്റ് സ്പോട്ടുകൾ ഉണ്ടാകും. ഇതു പിന്നീട് ഓട്ടത്തെ ബാധിക്കും. ഇ ഓട്ടോ ഓടിക്കാൻ പരിശീലനം ലഭിച്ച ആളുകളെ ലഭിച്ചാലും പ്രശ്നങ്ങൾ തീരുന്നില്ല. ചാർജ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ഏതൊക്കെ വാർഡുകളിലാണ് ഓടേണ്ടത് എന്നു തീരുമാനിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com