താമരശ്ശേരിയിൽ നിയന്ത്രണം വിട്ട വാൻ ഡിവൈഡറിൽ ഇടിച്ച് അപകടം
Mail This Article
×
താമരശ്ശേരി∙ ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ നിയന്ത്രണം വിട്ട വാൻ ഡിവൈഡറിൽ ഇടിച്ച് കോൺക്രീറ്റ് രക്ഷാ മതിൽ തകർന്ന് എതിരെ വന്ന കാറിനു മുകളിൽ പതിച്ചു. താമരശ്ശേരി ഭാഗത്ത് നിന്നും വയനാടു ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. അടിവാരത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന വളളിയാട് സ്വദേശിയുടെ കാറിനു മീതെയാണ് ഡിവൈഡർ തകർന്നു വീണത്. ആളപായമില്ല. വൈകുന്നേരം 4.45 നായിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.