ADVERTISEMENT

നാദാപുരം∙ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പഞ്ചായത്ത് ആവിഷ്കരിച്ച മിനി ബൈപാസ് റോഡ് ഡി–പാരീസ് കവലയിൽ നിന്ന് തുടങ്ങി പൂച്ചാക്കൂൽ പള്ളി വരെയായി ചുരുങ്ങിയതോടെ ഇതിന്റെ പ്രയോജനം നാടിനു ലഭിക്കാത്ത സ്ഥിതി. പൂച്ചാക്കൂൽ പള്ളിയുടെ ഇടതുവശത്തു കൂടി ചെറിയ റോഡ് നിലവിലുണ്ടെങ്കിലും ഈ ഭാഗത്തു 2 വാഹനങ്ങൾക്ക് കടന്നു പോകാനുള്ള വീതിയില്ല.

റോഡ് അവസാനിക്കുന്നത് തലശ്ശേരി റോഡിൽ സലഫി മസ്ജിദ് പരിസരത്താണ്. ഈ ഭാഗത്ത് റോഡ് വീതി കൂട്ടാനുള്ള നടപടി തുടങ്ങിയിട്ടുമില്ല. റോഡ് നേരെ മുൻപോട്ടു കൊണ്ടു പോയാൽ കാനറ ബാങ്ക് കെട്ടിടത്തിനു മുൻപിൽ അവസാനിക്കും. അതിന് സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുണ്ട്.  കണ്ണൂർ എയർ പോർട്ട് റോഡ് നാദാപുരം ടൗൺ വഴിയാണ് എന്ന് ആദ്യമൊക്കെ പറഞ്ഞിരുന്നെങ്കിലും ഇതു വരെ തീരുമാനമില്ല. ഗവ.യുപി സ്കൂൾ പരിസരത്തും മറ്റും റോഡിന് വീതി കുറവായതിനാൽ പലപ്പോഴും ഗതാഗതക്കുരുക്കു പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com