ADVERTISEMENT

ഫറോക്ക് ∙ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ ഞണ്ടാടിപ്പാറ ചാലിൽ ഹൗസിൽ പി.കെ.നിസാറിന്റെ ഭാര്യ നസീമ (41), മകൾ ഫാത്തിമ നഹ്‌ല (15) എന്നിവരാണ് മരിച്ചത്.  പാളം കുറുകെ കടക്കവേ വൈകിട്ട് 5ന് കടന്നു പോയ സമ്പർക്കക്രാന്തി എക്സ്പ്രസാണ് ഇടിച്ചത്. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമ നഹ്‌ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കുണ്ടായിത്തോട് കൊല്ലേരിപ്പാറയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവരെത്തിയത്. നസീമയുടെ മറ്റൊരു മകൾ: ഫാത്തിമ നിഹാല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com