ADVERTISEMENT

കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം 30ാം മൈൽ തൂവക്കടവ് മേഖലയിൽ റബർ തോട്ടത്തിനു തീ പിടിച്ച് നാശനഷ്ടം. വൈകിട്ട് 5 ന് പെരുവണ്ണാമൂഴി റിസർവോയർ തീരത്തു നിന്നാണ് തോട്ടത്തിലേക്ക് തീ പടർന്നത്.

പാഴൂപ്പള്ളിൽ ജോസഫ്, കിഴക്കുംപുറം റെൻസൺ, കിഴക്കുംപുറം ജോസ്, കിഴക്കുംപുറം അനു എന്നിവരുടെ 10 ഏക്കറോളം ഭൂമിയിലെ റബർ മരങ്ങൾ കത്തി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തീ അണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com