കോഴിക്കോട് ജില്ലയിൽ ഇന്ന് (25-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗതം നിരോധിച്ചു: കോഴിക്കോട് ∙ തിരുവമ്പാടി - പുല്ലൂരാംപാറ - ആനക്കാംപൊയിൽ - മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം മുതൽ കാളിയമ്പുഴ വരെയുള്ള ഭാഗത്തു കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ 29 മുതൽ ഗതാഗതം നിരോധിച്ചു. തിരുവമ്പാടി ഭാഗത്തു നിന്നു പുല്ലൂരാംപാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവമ്പാടി -ഇരുമ്പകം - തുമ്പച്ചാൽ - കാളിയമ്പുഴ - പുല്ലൂരാംപാറ വഴിയും തിരിച്ചും പോകണം.
ഭാഗിക ഗതാഗത നിയന്ത്രണം
കോഴിക്കോട് ∙ ബിസി ഓവർലേ പ്രവൃത്തി നടക്കുന്നതിനാൽ 27 മുതൽ പ്രവൃത്തി തീരും വരെ സംസ്ഥാനപാത 38ൽ ഉള്ളിയേരി മുതൽ കരുവണ്ണൂർ വരെ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.
ബിൽ സ്വീകരിക്കില്ല
കുറ്റ്യാടി ∙ ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലിക്ക് ചുമതലപ്പെടുത്തിയതിനാൽ ഇന്നു കുറ്റ്യാടി ഓഫിസിൽ വാട്ടർ ബില്ല് അടയ്ക്കാൻ കഴിയില്ല. പകരം 29നു സൗകര്യമൊരുക്കും.
വിതരണ- സ്വീകരണ കേന്ദ്രങ്ങൾക്ക് അവധി
കോഴിക്കോട് ∙ ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രം, പോളിങ് സാധന സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങൾക്കു ഇന്ന് അവധി പ്രഖ്യാപിച്ചു.