ADVERTISEMENT

കോഴിക്കോട്∙ വെയിലിനു മുൻപും ശേഷവും. അതായിരുന്നു വോട്ടെടുപ്പിന്റെ ഗ്രാഫ് ഉയർത്തിയ പ്രധാനഘടകം. അതിരാവിലെ വെയിൽ കടുക്കും മുൻപും ഉച്ചയ്ക്കുശേഷം വെയിൽ ആറിത്തുടങ്ങിയപ്പോഴുമാണ് ബൂത്തുകളിൽ ഏറെ തിരക്ക് അനുഭവപ്പെട്ടത്. രാവിലെ ആറിനു വോട്ടിങ് തുടങ്ങുന്നതിനു  മുൻപുതന്നെ മിക്ക ബൂത്തുകളിലും വലിയ ക്യൂ രൂപപ്പെട്ടിരുന്നു. വെയിൽ കടുത്തതോടെ തിരക്കു കുറഞ്ഞു. വെയിൽ കൊണ്ടു ബൂത്തിലെത്താനും ക്യൂ നിൽക്കാനുമുള്ള പ്രയാസം ഓർത്ത് പലരും വോട്ട് ചെയ്യൽ വെയിൽ ആറിയിട്ടാകാമെന്നു വച്ചതോടെ വൈകിട്ട് മിക്ക ബൂത്തുകളിലും തിരക്കേറി. ഉച്ചയ്ക്ക് മന്ദഗതിയിലായിരുന്ന വോട്ടിങ് വൈകിട്ടോടെ കുതിച്ചുയരുകയും ചെയ്തു. വോട്ടിങ് സമയം അവസാനിക്കുന്ന ആറിനു പല ബൂത്തുകളിലും വലിയ ക്യൂ ഉണ്ടായിരുന്നു. സമയപരിധിക്കുള്ളിൽ ബൂത്തിലെത്തിയവർക്കെല്ലാം കൂപ്പൺ നൽകി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കി.

ഫാറൂഖ് കോളജ് ചുള്ളിപ്പറമ്പ് വിപിഎഎൽപി സ്കൂളിൽ വൈകിട്ട് 6ന് വോട്ട് ചെയ്യാൻ വരി നിൽക്കുന്നവർ. രാത്രി 8.45നാണ് ഇവിടെ 
വോട്ടെടുപ്പ് പൂർത്തിയായത്.
ഫാറൂഖ് കോളജ് ചുള്ളിപ്പറമ്പ് വിപിഎഎൽപി സ്കൂളിൽ വൈകിട്ട് 6ന് വോട്ട് ചെയ്യാൻ വരി നിൽക്കുന്നവർ. രാത്രി 8.45നാണ് ഇവിടെ വോട്ടെടുപ്പ് പൂർത്തിയായത്.

ആറു മണിക്കു ശേഷം എത്തിയവർക്കു നിരാശരായി മടങ്ങേണ്ടി വന്നു. അവസാന നിമിഷം വലിയ ക്യൂ ഉണ്ടായിരുന്ന ബൂത്തുകളിൽ രാത്രി ഏറെ വൈകിയാണ് വോട്ടെടുപ്പ് അവസാനിച്ചത്. ബൂത്ത് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് വോട്ടെടുപ്പിനു കാലതാമസം വരുത്തിയതായി പരക്കെ പരാതിയുണ്ട്. രേഖകൾ പരിശോധിക്കുന്നതിലും മറ്റും കൂടുതൽ സമയം എടുത്തതു കാരണം വോട്ട് ചെയ്യാനെത്തിയവർക്ക് ഏറെ നേരം ക്യൂ നിൽക്കേണ്ടിവന്നു. ക്ഷമ നശിച്ച് ചിലർ വോട്ട് ചെയ്യാതെ തിരിച്ചു പോയതായും പറയുന്നു. കടുത്ത ചൂടിൽ ഫാൻ പോലുമില്ലാത്ത ബൂത്തുകളിൽ  വോട്ടർമാർ വിയർത്തൊലിച്ചു ക്യൂ നിൽക്കുന്ന കാഴ്ചയായിരുന്നു മിക്കയിടങ്ങളിലും. ബൂത്തുകളിൽ ശുദ്ധജല വിതരണം ഉണ്ടായിരുന്നതാണ് ഏക ആശ്വാസം. ചിലയിടങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ് യന്ത്രത്തിൽ നിന്നു ശബ്ദം വരുന്നതിനു കാലതാമസം ഉണ്ടായതായും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com