ADVERTISEMENT

തിരുവമ്പാടി∙ തിരഞ്ഞെടുപ്പിന്റെ തലേദിവസം ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് വലിയ തോതിൽ വസ്ത്രങ്ങൾ‌ കണ്ടെത്തിയ സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസെടുത്തത്. രഘുലാലിന്റെ വീട്ടിൽ നിന്ന് ഏപ്രിൽ 25ന് രാത്രി ലോഡ്കണക്കിനു വസ്ത്രങ്ങൾ‌ ഫ്ലയിങ് സ്‌കോഡിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 1000 നൈറ്റി, 1350 കാവിമുണ്ട് എന്നിവയാണ് കണ്ടെത്തിയത്.

cloth-found-2

തിരുവമ്പാടി പൊലീസിന്റെ സഹായത്തോടെ സാധനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഫ്ലയിങ് സ്‌കോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവമായതിനാൽ കോടതിയുടെ ഉത്തരവ് പ്രകാരമേ പൊലീസിന് കേസെടുക്കാൻ കഴിയൂ. സംഭവത്തിന്റെ പിറ്റേന്ന് തന്നെ പൊലീസ് കോടതിയിൽ സംഭവം റിപ്പോർട്ടു ചെയ്തിരുന്നു. തുടർന്ന് കോടതി ഉത്തരവ് ഉണ്ടാക്കുകയും കേസെടുക്കുകയുമായിരുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ വസ്ത്രങ്ങൾ കൊണ്ടുവന്നതാണെന്ന വ്യക്തതയിൽ ആണ് കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com