ADVERTISEMENT

പന്തീരാങ്കാവ്∙ ദേശീയപാത ബൈപാസിലെ വൻ കോൺക്രീറ്റ് ഭിത്തി സ്ഫോടക ശബ്ദത്തോടെ തകർന്നുവീണു. പന്തീരാങ്കാവ് രാമനാട്ടുകര ദേശീയപാത ബൈപാസിലെ കൊടൽ സടക്കാവ് ചിറക്കൽ കാവിനു സമീപത്തെ സർവീസ് റോഡ് വശത്തെ  ഭീമൻ ഭിത്തിയാണ് രാത്രി നിലം പതിച്ചത്. കോൺക്രീറ്റ് കഷണം തെറിച്ചുവീണു ചിറക്കൽ മോഹനന് (62) തലയ്ക്ക് പരിക്കേറ്റു. വൃക്ഷങ്ങളും പൊട്ടിവീണു.

പിളർന്ന റോഡ് ഭാഗത്ത് ആംബുലൻസ് കുടുങ്ങി. വാഹനം എടുത്താൽ റോഡ് വീണ്ടും ഇടിഞ്ഞുവീഴുന്ന സ്ഥിതിയായതിനാൽ മാറ്റിയില്ല. ഭിത്തിക്കും റോഡിനും വിള്ളലേറ്റതു മൂലം ഇടിച്ചിൽ ഭീഷണിയിലാണെന്ന വാർത്ത മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. പിളർന്ന റോഡും ഭിത്തിയും രാത്രിയിലെ കനത്ത മഴയിലാണ് വീണത്. അടിയന്തിരമായി സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ  ദേശീയപാതയടക്കം തകർച്ച നേരിടും. മഴ ശക്തിപ്പെട്ടാൽ കാര്യങ്ങൾ ഗുരതരമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com