ADVERTISEMENT

താമരശ്ശേരി∙ വിവാഹിതയായ യുവതിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച യുവാവ് ഇവരെ അന്വേഷിച്ചെത്തിയ സംഘത്തിലെ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി. ഗുരുതര പരുക്കേറ്റ മുക്കം അരീക്കോട് വാലില്ലാപ്പുഴ താഴെപറമ്പ് ഹാരിസിനെ(45) ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി താമരശ്ശേരി ചുടലമുക്കിൽ വാടകയ്ക്കു താമസിക്കുന്ന മലപ്പുറം മൊറയൂർ വാളപ്ര ചെമ്പലക്കുടി മുനീർ (39) സംഭത്തിനു ശേഷം താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജീപ്പിൽ എത്തിയ സംഘം തന്നെ ആക്രമിച്ചപ്പോൾ കുത്തിയതാണന്നാണ് പ്രതി പൊലീസിൽ പറഞ്ഞത്. വെള്ളിയാഴ്ച രാത്രി 11.45ന് ചുടലമുക്കിലാണ് ആക്രമണമുണ്ടായതെന്ന് യുവതിയുടെ ബന്ധു വാലില്ലാപ്പുഴ പുള്ളഞ്ചേരി അബ്ദുൽ ഗഫൂർ പൊലീസിനോടു പറഞ്ഞു. 

പിടിയിലായമുനീർ
പിടിയിലായമുനീർ

പരാതിക്കാരന്റെ ബന്ധുക്കളായ 2 യുവതികളെ പ്രതി കടത്തിക്കൊണ്ടുപോയതായി പറയുന്നു. 3 മക്കളു‍ടെ അമ്മയായ യുവതിയുമായാണ് പ്രതി ആദ്യം പോയതെന്ന് പരാതിയിൽ പറയുന്നു. പിന്നീട്, കഴിഞ്ഞ ദിവസം പോയ ഇരുപത്തൊന്നുകാരിക്ക് സഹായം ചെയ്തുകൊടുത്തതും മുനീർ ആണെന്നും പരാതിയിൽ ആരോപിച്ചു. പ്രതി അടിവാരത്ത് ഉണ്ടെന്നറിഞ്ഞ് അന്വേഷിച്ചു പോയ ബന്ധുക്കൾ, കാണാതെ മടങ്ങിവരുന്ന വഴിയാണ് ആക്രമണം. ചുടലമുക്കിൽ വച്ച് ഇവർ സഞ്ചരിച്ച ജീപ്പിനു പിന്നിൽ പ്രതിയും യുവതിയും സഞ്ചരിച്ച സ്കൂട്ടർ ഇടച്ചതാണത്രേ പ്രശ്ന കാരണം. 

സ്കൂട്ടർ യാത്രക്കാർക്കു പരുക്കേറ്റോ എന്നറിയാൻ  ജീപ്പിൽ നിന്നിറിങ്ങയ ഹാരിസിനെ കണ്ടപ്പോൾ ‘പകരം ചോദിക്കാൻ വന്നതാണല്ലേ’ എന്നു ചോദിച്ച് പ്രതി കത്തി വീശി പരുക്കേൽപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് പരാതിക്കാരൻ പൊലീസിൽ നൽകിയ മൊഴി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടിയിൽ തോട്ടിൽ വീണ ഹാരിസിനെ കൂടെയുള്ളവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതി മുനീറിനെയും ഒപ്പം ഉണ്ടായിരുന്ന യുവതിയെയും കാർ വന്ന് കയറ്റിക്കൊണ്ടു പോയെന്നും ബന്ധുക്കൾ പറഞ്ഞു. 

പരാതിക്കാരന്റെ ബന്ധുവും വിവാഹിതയുമായ യുവതിയെയാണ് പ്രതി കഴിഞ്ഞ ദിവസം ഒരു യുവാവിന്റെ സഹായത്തോടെ ബെംഗളൂരവിലേക്കു കൊണ്ടു പോയതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. പ്രതി നേരത്തേ കൊണ്ടുപോയ യുവതിയാണ് കൂടെയുണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു. പ്രതി ലഹരിമരുന്ന് മൊത്തവിൽപനക്കാരനാണന്നും യുവതികളെ ഇതിനായി ഉപയോഗിക്കുകയാണെന്നും അബ്ദുൽ ഗഫൂർ പൊലീസിൽ പരാതിപ്പെട്ടു. അബ്ദുൽ ഗഫൂറിന്റെ പരാതി പ്രകാരം താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ.പ്രദീപ് പ്രതിയെ അറസ്റ്റ് ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com