ADVERTISEMENT

പേരാമ്പ്ര ∙ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. വാളൂർ തട്ടാൻകണ്ടി മറിയത്തിന്റെ ഇരുനില വീടിന്റെ മുകളിലാണ് മരം കടപുഴകി വീണത്. വീടിന്റെ സൈഡിലുള്ള കോൺക്രീറ്റിന്റെ ഭാഗവും അടുക്കളയുടെ ഭാഗവും പൂർണമായി തകർന്നു. പിൻഭാഗത്തെ ജനലും വാതിലും തകർന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അപകടം വരാതെ രക്ഷപ്പെട്ടു. പഞ്ചായത്ത്, വില്ലേജ് അധികാരികൾക്ക് പരാതി നൽകി.

വാളൂർ തട്ടാൻകണ്ടി മറിയത്തിന്റെ വീടിന് മുകളിൽ മരം വീണു തകർന്ന നിലയിൽ.
വാളൂർ തട്ടാൻകണ്ടി മറിയത്തിന്റെ വീടിന് മുകളിൽ മരം വീണു തകർന്ന നിലയിൽ.

മേപ്പയൂർ∙ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കീഴ്പയൂരിലെ മലയിൽ രതീഷിന്റെ വീടിന് മുകളിൽ തെങ്ങ് വീണു വീട് ഭാഗികമായി തകർന്നു. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. കനത്ത മഴയിലും കാറ്റിലും വീട് തകർന്നു. മേപ്പയൂർ  പഞ്ചായത്തിൽ 5ാം വാർഡിൽ മoത്തുംഭാഗം തട്ടാങ്കണ്ടി തങ്കമണിയുടെ വീടാണ് തകർന്നത്. റവന്യു ഉദ്യോഗസ്ഥർ സ്ഥലം  സന്ദർശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com