അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥി- വിഡിയോ

Mail This Article
×
വടകര∙ അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞുവീണപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥി. വടകര കുട്ടോത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി റിഷാലാണ് രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൽമതിൽക്കെട്ടിന് സമീപത്തുകൂടി റിഷാൽ നടന്നു പോകുകയായിരുന്നു. റിഷാൽ പോയ ഉടനെ മതിൽ ഇടിഞ്ഞുവീണു. അൽപനേരം വൈകിയിരുന്നെങ്കിൽ റാഷാൽ മണ്ണിനടിയിൽപ്പെട്ടേനെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.