ADVERTISEMENT

മലപ്പുറം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്നു നടത്തിയ ‘നിയുക്തി 2021’ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം പേർ. 7,239 പേർ റജിസ്റ്റർ ചെയ്ത മേളയിൽ 718 പേർക്ക് വിവിധ കമ്പനികളിൽ നേരിട്ടു ജോലി ലഭിച്ചു. 1972 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. മേൽമുറി മഅദിൻ പോളിടെക്നിക് ക്യാംപസിൽ നടന്ന മേളയിൽ ഐടി, ടെക്സ്റ്റൈൽസ്, ജ്വല്ലറി, ഓട്ടമൊബീൽ,

അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിങ്, ഹോസ്പിറ്റൽ, ഹെൽത്ത്കെയർ മേഖലകളിലായി 73 കമ്പനികൾ പങ്കെടുത്തു. 3,800 ഒഴിവുകളാണു റിപ്പോർട്ട് ചെയ്തിരുന്നത്. ഏഴാംതരം മുതൽ ബിരുദാനന്തര ബിരുദം, പ്രഫഷനൽ, ഐടി യോഗ്യതയുള്ളവരും മേളയിൽ പങ്കെടുത്തു. ഇന്ത്യൻ വ്യോമസേനയുടെ ഒഴിവുകളിലേക്കുള്ള റിക്രൂട്മെന്റ് പരിചയപ്പെടുത്തുന്നതിനായി സേനയുടെ നേരിട്ടുള്ള സ്റ്റാളും ഉണ്ടായിരുന്നു. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു.

കലക്ടർ വി.ആർ.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, കൗൺസിലർമാരായ കെ.പി.എ.ഷരീഫ്, എ.പി.ശിഹാബ്, മേഖലാ എംപ്ലോയ്മെന്റ് ഡപ്യൂട്ടി ഡയറക്ടർ സി.രമ, സബ് റീജനൽ എംപ്ലോയ്മെന്റ് ഓഫിസർ എം.രാധാകൃഷ്ണൻ, ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ എം.സുനിത, മഅദിൻ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ സി.പി.അബ്ദുൽ ഹമീദ്, വൊക്കേഷനൽ ഗൈഡൻസ് ഓഫിസർ സുനിത എസ്.വർമ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com