ADVERTISEMENT

എടപ്പാൾ ∙ അപകടകാരിയായ ചെഞ്ചേവിയൻ ആമയെ എടപ്പാളിൽ കണ്ടെത്തി. നടുവട്ടത്തെ വാകയിൽ സുരേഷ് ബാബുവിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ആമയെ കണ്ടെത്തിയത്. ഇത്തരം ആമകൾ എത്തിപ്പെടുന്ന ജലാശയത്തിലെ മറ്റ് ആമകൾ, തവളകൾ, മത്സ്യങ്ങൾ എന്നിവയെ പൂർണമായി നശിപ്പിക്കും.

പ്രദേശത്തെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതിനാൽ ആണ് അവയെ ഏറെ അപകടകാരിയായി കണക്കാക്കുന്നത്. ഇവയുടെ ശരീരത്തിൽനിന്ന‌് ഉൽപ്പാദിപ്പിക്ക‌ുന്ന പ്രത്യേക തരം ബാക്ടീരിയ മനുഷ്യരിൽ, പ്രത്യേകിച്ച് കുട്ടികളിൽ രോഗത്തിനിടയാക്ക‌ുമെന്ന‌ും കണ്ടെത്തിയിട്ട‌ുണ്ട്. 

മറ്റ‌് ആമകളിൽനിന്ന് വ്യത്യസ്തമായി പച്ചയ‌ും മഞ്ഞയ‌ും കലർന്ന നിറവും പുറം തോടിലെ വ്യത്യാസവും തലയുടെ ഇരുവശത്തുമുള്ള ചുവന്ന വരകളുമാണ് ഇവയെ തിരിച്ചറിയാൻ സഹായിക്ക‌ുന്നത്.   ഇത്തരം ആമകളെ വളർത്തുന്നത് കുറ്റകരമല്ലെങ്കിലും അപകടം തിരിച്ചറിയണമെന്ന് അധികൃതർ മ‌ുന്നറിയിപ്പു നൽകി. ഈ ആമയ‌െക്കുറിച്ചു വീട്ടുടമ തൃശ‌ൂർ പീച്ചിയിലുള്ള കേരള വനം ഗവേഷണ കേന്ദ്രത്തിൽ വിവരം അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com