ADVERTISEMENT

മങ്കട ∙ വെള്ളിലയിൽ പോസ്റ്റ്മാനെ നിയമിക്കാത്തതിനാൽ തപാൽ ഉരുപ്പടികൾ മാസങ്ങളായി കെട്ടിക്കിടക്കുന്നു. വെള്ളില പോസ്റ്റ് ഓഫിസിലെ സ്ഥിരം പോസ്റ്റ്മാൻ 5വർഷംമുൻപ് ജോലി ഉപേക്ഷിച്ചതാണ്. താൽക്കാലിക ജീവനക്കാരൻ രണ്ട് വർഷത്തോളം ജോലി ചെയ്തു. വേതനം കുറവായതിനാലും ജോലി ഭാരം കൂടുതലായതിനാലും പിന്നീടുവന്ന പലരും ജോലി ഉപേക്ഷിച്ചു പോയി.

പഞ്ചായത്തിലെ 1,2,3,16,17,18 വാർഡുകളിൽ ആറായിരത്തിലധികം ആളുകൾ ഉൾക്കൊള്ളുന്നതാണ് വെള്ളില പോസ്റ്റ് ഓഫിസ് പരിധി. മാസങ്ങളായി പോസ്റ്റ് മാൻ ഇല്ലാത്തതിനാൽ ജോലി അറിയിപ്പ് മുതൽ, ആധാർ, ലൈസൻസ്, വാഹനങ്ങളുടെ ആർസി, മറ്റ് അടിയന്തര അറിയിപ്പുകൾ എന്നിവ കിട്ടാതെ നാട്ടുകാർ എറെ ദുരിതത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com