ലോറി പെട്ടെന്ന് ബ്രേക്കിട്ടു, ഇരുമ്പുതൂൺ ബസിൽ തുളച്ചു കയറി; ഭാഗ്യം, രക്ഷപ്പെട്ടു

Malappuram News
എടപ്പാൾ–തൃശൂർ റോഡിൽ മിനി ലോറിയിൽനിന്ന് പുറത്തേക്കു തള്ളി നിന്ന ഇരുമ്പുതൂൺ കെഎസ്ആർടിസി ബസിന്റെ മുൻവശത്തു തുളച്ചു കയറിയ നിലയിൽ.
SHARE

എടപ്പാൾ ∙ മിനി ലോറിയിൽനിന്ന് പുറത്തേക്കു നിന്ന ഇരുമ്പുതൂൺ കെഎസ്ആർടിസി ബസിന്റെ മുൻവശത്ത് തുളച്ചു കയറി. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.45ന് എടപ്പാൾ–തൃശൂർ റോഡിൽ ശുകപുരം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. കോൺക്രീറ്റ് ജോലികൾക്കായി മിക്സിങ് യന്ത്രവും മറ്റും മിനി ലോറിയിൽ കൊണ്ടുപോവുകയായിരുന്നു.

ഇതിനിടെ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകിൽ എത്തിയ കെഎസ്ആർടിസി ബസിന്റെ മുൻവശം പുറത്തേക്ക് തള്ളി നിന്നിരുന്ന തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തൂൺ ബസിന്റെ മുൻവശം തുളച്ച് ഇരുമ്പുതൂൺ അകത്തേക്ക് കയറി. മുൻവശത്ത് യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA