കത്തുന്ന ചോദ്യം: ഭാരതപ്പുഴയിൽ തീയിടുന്നതാര്? തീ പടർന്നപ്പോൾ സമീപത്തായി ഒട്ടേറെ കന്നുകാലികൾ

Malappuram News
കുറ്റിപ്പുറം ഭാരതപ്പുഴയിൽ ചെമ്പിക്കൽ ഭാഗത്ത് ഇന്നലെയുണ്ടായ അഗ്നിബാധ.
SHARE

കുറ്റിപ്പുറം ∙ വേനൽക്കാലമായാൽ ഭാരതപ്പുഴയിലെ പുൽക്കാടുകൾ തുടർച്ചയായി തീപിടിക്കുന്നത് എങ്ങനെ? ആരാണ് പുഴയിലെ പുൽക്കാടുകൾ ഇത്തരത്തിൽ തീയിട്ട് നാട്ടിൽ ഭീതി പരത്തുന്നത്? പുഴയുടെ ഉടമസ്ഥാവകാശം കയ്യാളുന്ന റവന്യു വകുപ്പിനു പുഴയിൽ നടക്കുന്നതിനെക്കുറിച്ചു ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇന്നലെ രാവിലെ ചെമ്പിക്കൽ ഭാഗത്ത് പുഴയുടെ നടുവിലായി പുൽക്കാടുകൾ വ്യാപകമായി കത്തിനശിച്ചു.

പുഴയിലെ ജലനിരപ്പ് താഴ്ന്നാൽ കുറ്റിപ്പുറം മുതൽ തിരുനാവായവരെയുള്ള സ്ഥിരം കാഴ്ചയാണ് പുഴയിലെ ഈ തീപിടുത്തം. കഴിഞ്ഞ വർഷം അൻപതിലേറെ തവണ പുഴയുടെ പല ഭാഗങ്ങളിലായി തീ പടർന്നിരുന്നു. പുഴയിൽ തമ്പടിക്കുന്ന ചിലരാണ് കാടുകൾക്ക് തീയിടുന്നതെന്ന് ആരോപണമുണ്ട്. അനധികൃതമായി മണൽ വാരുന്നതിനായി പുഴയിലെ കാടുകൾ നീക്കം ചെയ്യാനുള്ള എളുപ്പവഴിയാണ് ഈ തീയിടൽ എന്നും നാട്ടുകാർ പറയുന്നു. ഇന്നലെ പുഴയിൽ തീ പടർന്നപ്പോൾ സമീപത്തായി ഒട്ടേറെ കന്നുകാലികൾ ഉണ്ടായിരുന്നു.

ഭാരതപ്പുഴയിൽ മാസങ്ങളായി അലഞ്ഞുതിരിയുന്ന നൂറുകണക്കിന് കന്നുകാലികളും അധികൃതരുടെ കണ്ണിൽപെടുന്നില്ല. പുഴയിൽ കന്നുകാലികളെ അഴിച്ചുവിടരുതെന്ന കർശന നിർദേശം നിലനിൽക്കെയാണ് ഇത്തരത്തിൽ പുഴയിൽ പശുക്കളെ അടക്കം മേയാൻ വിടുന്നത്. കഴിഞ്ഞ പ്രളയത്തിൽ പുഴയുടെ തുരുത്തുകളിൽ കുടുങ്ങിയ നൂറോളം കന്നുകാലികളെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ചിരുന്നു. ഇപ്പോഴും കരയിലെത്താൻ കഴിയാതെ നൂറുകണക്കിനു കന്നുകാലികൾ പുഴയിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA