മഞ്ചേരി മെഡി. കോളജ് ആശുപത്രിയിൽ രോഗി ആത്മഹത്യ ചെയ്ത നിലയിൽ
Mail This Article
×
മഞ്ചേരി ∙ ബൈക്കപകടത്തിൽ പരുക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് പൂനൂർ ഫാത്തിമ എസ്റ്റേറ്റിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പത്മനാഭനെ (51) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ ഓർത്തോ വാർഡിലെ ശുചിമുറിക്കു സമീപമാണു മരിച്ച നിലയിൽ കണ്ടെത്തിയത്. 10ന് എടവണ്ണ ഒതായി കുരിക്കലമ്പാടു വച്ചാണ് പത്മനാഭനെ ബൈക്കിടിച്ചത്.
ഇടതുകാലിനു പരുക്കേറ്റതിനാൽ എടവണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം കാലിനു ശസ്ത്രക്രിയ നടത്തിയിരുന്നു. ബന്ധുക്കൾ ആരും എത്താത്തതിനാൽ ബൈക്ക് ഓടിച്ച യുവാവ് ആയിരുന്നു സഹായത്തിനെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബന്ധുക്കളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.