ADVERTISEMENT

മലപ്പുറം∙ സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങളുടെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം ഇംപെക്‌സ് ഡയറക്ടർ സി.ജുനൈദ്, പാലോളി അബ്ദുറഹിമാൻ, കെ.പി.എം.മുസ്തഫ എന്നിവർക്കു ടിക്കറ്റ് നൽകി ഇന്ത്യ‌ൻ താരം ആഷിഖ് കുരുണിയൻ നിർവഹിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വിഐപി, വിഐപി ഗ്രാൻഡ് എന്നിവയുടെ സീസൺ ടിക്കറ്റുകൾ ഇന്നുമുതൽ ജില്ലയിലെ പ്രധാന സഹകരണ ബാങ്കുകളിൽനിന്നു വാങ്ങാം. ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീകുമാർ ആധ്യക്ഷ്യം വഹിച്ചു.

 പയ്യനാട് സ്റ്റേഡിയത്തിൽ എത്തിച്ച കൂറ്റൻ ജനറേറ്ററുകൾ
പയ്യനാട് സ്റ്റേഡിയത്തിൽ എത്തിച്ച കൂറ്റൻ ജനറേറ്ററുകൾ

ഇവന്റ് കോഓർഡിനേറ്റർ യു.ഷറഫലി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.പി.അനിൽ, സെക്രട്ടറി എച്ച്.പി.അബ്ദുൽ മഹ്റൂഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എ.നാസർ, പി.ഹൃഷികേഷ് കുമാർ, കെ.മനോഹരകുമാർ, സി.സുരേഷ്, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.അഷ്‌റഫ്, പി.കെ.ഷംസുദ്ദീൻ, അബ്ദുറഹിമാൻ കാരാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ദിവസടിക്കറ്റുകളുടെ വിൽപന സംബന്ധിച്ച് പിന്നീടറിയിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഓൺലൈൻ വഴിയും സ്റ്റേഡിയങ്ങളിലെ കൗണ്ടർ വഴിയുമായിരിക്കും ടിക്കറ്റുകൾ ലഭ്യമാക്കുക.

സൗഹൃദ മത്സരം

സന്തോഷ് ട്രോഫി ഫുട്‌ബോൾ പ്രചാരണത്തിന്റെ ഭാഗമായി സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തി സൗഹൃദ മത്സരം നടത്തുന്നു. നാളെ രാത്രി 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം സന്തോഷ് ട്രോഫി ഇലവനും കേരള സന്തോഷ് ട്രോഫി ഇലവനും തമ്മിൽ ഏറ്റുമുട്ടും.

പയ്യനാട് സ്റ്റേഡിയത്തിൽട്രാൻസ്ഫോമർഒരുക്കി

സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ഫ്ലഡ്‌ലൈറ്റിനു പുറമേ, പയ്യനാട് സ്റ്റേഡിയം പ്രകാശപൂരിതമാക്കാൻ കെഎസ്ഇബിയുടെ ട്രാൻസ്ഫോമർ ചാർജ് ചെയ്തു. 160 കെവിഎ ശേഷിയുള്ള ട്രാൻസ്ഫോമർ ആണ് സ്റ്റേഡിയത്തിനു സമീപം സ്ഥാപിച്ചത്.720 മീറ്റർ 11 കെവി ലൈൻ വലിച്ചാണ് ട്രാൻസ്ഫോമർ വച്ചത്. ഫെഡറേഷൻ കപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ വെളിച്ചക്കുറവ് പ്രധാന പ്രശ്നമായിരുന്നു. ഇതു പരിഹരിക്കാനാണ് പുതുതായി ട്രാൻസ്ഫോമർ സ്ഥാപിച്ചത്.

ടൂർണമെന്റ് ഓഫിസ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവിടങ്ങളിലേക്ക് ട്രാൻസ്ഫോമറിൽ നിന്നും ഫ്ലഡ് ലൈറ്റ് ജനറേറ്റർ ഉപയോഗിച്ചും പ്രവർത്തിപ്പിക്കും. മൈതാനത്തിൽ ഫ്ലഡ്‌‌ലൈറ്റിൽനിന്നു വെളിച്ചം വിതറാൻ 2 കൂറ്റൻ ജനറേറ്റർ കഴിഞ്ഞ ദിവസം എത്തി. സ്റ്റേഡിയത്തിലേക്കുള്ള വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി മഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നടത്തി. നൂറോളം പുതിയ തെരുവുവിളക്കുകൾ സ്ഥാപിച്ചു. അടുത്ത ദിവസം ടീമുകൾ എത്തിത്തുടങ്ങും.

ടിക്കറ്റ് നിരക്ക് ഇങ്ങനെ

മഞ്ചേരി പയ്യനാട് സ്റ്റേഡിയം
∙ഗാലറി: 100 രൂപ ഒരാൾക്ക്
∙ഗാലറി സീസൺ ടിക്കറ്റ്:1000 രൂപ ഒരാൾക്ക്
∙കസേര: 250 രൂപ ഒരാൾക്ക്
∙കസേര സീസൺ ടിക്കറ്റ്: 2500 രൂപ ഒരാൾക്ക്
∙വിഐപി ടിക്കറ്റ്: 1000 രൂപ ഒരാൾക്ക്
∙വിഐപി സീസൺ ടിക്കറ്റ്: 10,000 രൂപ ഒരാൾക്ക്
∙വിവിഐപി സീസൺ ടിക്കറ്റ്: 25,000 രൂപ, മൂന്നുപേർക്ക്

മലപ്പുറം കോട്ടപ്പടി

∙ഗാലറി - 50 രൂപ
∙സീസൺ ടിക്കറ്റ് ഗാലറി - 400 രൂപ

ടിക്കറ്റ് ലഭിക്കുന്ന ബാങ്കുകൾ

∙ തിരൂർ അർബൻ ബാങ്ക്
∙ പൊന്നാനി സഹ. ബാങ്ക്
∙ പെരിന്തൽമണ്ണ സഹ. ബാങ്ക്
∙ മക്കരപ്പറമ്പ് സഹ. ബാങ്ക്
∙ മഞ്ചേരി അർബൻ ബാങ്ക്
∙ അരീക്കോട് സഹ. ബാങ്ക്
∙ എടരിക്കോട് സഹ.ബാങ്ക്
∙ എടവണ്ണ സഹ. ബാങ്ക്
∙ കൊണ്ടോട്ടി സഹ. ബാങ്ക്
∙ നിലമ്പൂർ സഹ. ബാങ്ക്
∙ വണ്ടൂർ സഹ. ബാങ്ക്
∙ മലപ്പുറം സഹ. ബാങ്ക്
∙ വേങ്ങര സഹ. ബാങ്ക്
∙ കോട്ടയ്ക്കൽ അർബൻ ബാങ്ക്
∙ കോഡൂർ സഹ. ബാങ്ക്
∙ മഞ്ചേരി സഹ. ബാങ്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com