ADVERTISEMENT

എടപ്പാൾ ∙ കായിക മത്സരങ്ങളുടെ ഈറ്റില്ലം ആയ മലപ്പുറം ജില്ല സന്തോഷ് ട്രോഫിക്ക് ആതിഥ്യം അരുളുന്നതിന്റെ ആഹ്ലാദത്തിലാണ് എടപ്പാൾ ടെന്നിസ് അക്കാദമി. 2018 ഏപ്രിലിൽ ആണ് എടപ്പാൾ ടെന്നിസ് അക്കാദമി (ഇടിഎ) സ്ഥാപിതമായത്. സംസ്ഥാനപാതയോരത്തെ കുറ്റിപ്പുറം റോഡിൽ അണ്ണക്കംപാട് സബ് സ്റ്റേഷന് സമീപം ഒന്നര ഏക്കറിൽ ആണ് അക്കാദമി സ്ഥിതി ചെയ്യുന്നത്. 

വ്യവസായിയും സ്പോർട്സ് പ്രേമിയും ആയ എ.വി.ദിലീപ് കുമാർ, സമുദ്ര ശാസ്ത്രജ്ഞനും ടോക്കിയോയിൽ ഇന്ത്യൻ എംബസി നയതന്ത്രജ്ഞനും ആയിരുന്ന ഡോ. പങ്കജാക്ഷൻ‌ തടത്തിൽ എന്നിവരുടെ ഇച്ഛാശക്തിയാണ് സ്ഥാപനം ആരംഭിക്കാൻ കാരണമായത്. ടെന്നിസ് പരിശീലനത്തിന് പ്രാധാന്യം നൽകുന്ന അക്കാദമി ആയാണ് പ്രവർത്തിക്കുന്നത്. ദേശീയ നിലവാരത്തിലുള്ള 2 കോർട്ടുകൾ, ഫ്ലഡ്‌ലിറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കാർ പാർക്കിങ്, ശുചിമുറികൾ, വസ്ത്രം മാറാനുള്ള സൗകര്യം എന്നിവയും ഏർപ്പെടുത്തി. നന്ദുപാലൻ ആണു പരിശീലകൻ.ഇടിഎ സ്ഥാപിതമായി ആദ്യ വർഷത്തിൽ 35 നിർധന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകി. 

ഇവരിൽ നല്ലൊരു ഭാഗം മികച്ച കളിക്കാരായി. കേരള ഒളിംപിക്സിൽ ഇടിഎ കളിക്കാർ മികവുറ്റ പ്രകടനം കാഴ്ചവച്ചു. മലപ്പുറം ടെന്നിസ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. എല്ലാ വർഷവും സംസ്ഥാന തലത്തിൽ ടൂർണമെന്റുകൾ നടത്തുന്നുണ്ട്. കുട്ടികൾക്കായി ഏപ്രിൽ, മേയ് മാസങ്ങളിൽ സമ്മർ ക്യാംപും സംഘടിപ്പിക്കുന്നു. അടുത്ത വർഷം ദേശീയ നിലവാരമുള്ള ടെന്നിസ് ടൂർണമെന്റുകൾ നടത്താനുള്ള തയാറെടുപ്പിലാണ് ഇടിഎ ഭാരവാഹികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com