ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചതോടെ ജനം ആശങ്കയിലായി. ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ പ‍ഞ്ചായത്തുകളിലായി 3 മാസത്തിനിടെ 10ലേറെ പേർക്ക് തെരുവ്നായ്ക്കളുടെ കടിയേറ്റു.  പലരും പ്രതിരോധ കുത്തിവയ്പിലൂടെ ജീവൻ രക്ഷിച്ചെങ്കിലും ചേലേമ്പ്രയിലെ വിദ്യാർഥിയുടെ മരണം പലർക്കും നടുക്കവും നൊമ്പരവുമായി. 

 ഈയിടെ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ പോലും വിദ്യാർഥികൾക്ക് നേരെ നായ്ക്കളുടെ ആക്രമണമുണ്ടായി. പരുക്കേറ്റ വിദ്യാർഥികളെ യഥാസമയം പ്രതിരോധ കുത്തിവയ്പിന് വിധേയരാക്കുകയായിരുന്നു. മൂന്ന് പഞ്ചായത്തുകളിലായി 100 കണക്കിന് തെരുവ് നായ്ക്കൾ വിലസുകയാണ്. പലപ്പോഴും അക്രമാസക്തമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com