ADVERTISEMENT

കരുവാരകുണ്ട് ∙ പ്രതിസന്ധിയോടു പടവെട്ടി പ്ലസ് ടു പരീക്ഷ എഴുതിയ വീട്ടമ്മയ്ക്ക് ഉന്നതവിജയം. നീലാഞ്ചേരി കിളിക്കുന്ന് പരേതനായ പടത്തിൽ വാസുദേവന്റെ മകളും പാണ്ടിക്കാട് പൂത്താൻത്തൊടി ഷാജിയുടെ ഭാര്യയും 2 കുട്ടികളുടെ അമ്മയുമായ ചിഞ്ചു (30) ആണ് പ്രൈവറ്റ് റജിസ്ട്രേഷൻ വഴി പരീക്ഷ എഴുതി ഹ്യുമാനിറ്റീസിൽ 1200ൽ 1035 മാർക്ക് വാങ്ങിയത്. പ്ലസ്ടു ഒന്നാം വർഷ പരീക്ഷയിൽ 6 വിഷയങ്ങളിൽ അഞ്ചിലും ചിഞ്ചു എ പ്ലസ് നേടിയിരുന്നു.

2008ൽ പത്താം ക്ലാസ് കഴിഞ്ഞ് 12 വർഷത്തിനുശേഷം പ്ലസ്ടുവിന് സ്വകാര്യ സ്ഥാപനത്തിൽ ചേരുകയായിരുന്നു. കുട്ടികളും കുടുംബവും അടക്കം വീട്ടുകാര്യം നോക്കുന്നതിനിടയിലായിരുന്നു പഠനം. നീലാഞ്ചേരി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥി അഭിനവ് നന്ദൻ, മൂന്നര വയസ്സുള്ള വിശ്വജ്യോതി എന്നിവർ മക്കളാണ്. വിശ്വജ്യോതിക്കു സെറിബ്രൽ പാൾസി രോഗമുള്ളതിനാൽ അതിന്റെ ചികിത്സയും നടത്തണം. പിഎസ്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ചിഞ്ചു. കുടുംബം പോറ്റാൻ ഒരു ജോലി നേടുകയാണ് അടുത്ത ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com