ADVERTISEMENT
കോട്ടയ്ക്കൽ ∙ വിവിധയിടങ്ങളിൽ വിവാഹത്തട്ടിപ്പു നടത്തിയ കൊല്ലം മൈനാഗപ്പള്ളി പുത്തൻപുര വടക്കേതിൽ സജീറിനെ (സജീവ് - 42 ) പൊലീസ് അറസ്റ്റു ചെയ്തു. അരീക്കോട്, ഒതുക്കുങ്ങൽ, വെട്ടിച്ചിറ, വേങ്ങര, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നു വിവാഹം കഴിച്ചിട്ടുള്ള ഇയാൾ സ്വർണാഭരണങ്ങൾ വിറ്റും സാമ്പത്തിക ബാധ്യത വരുത്തിയും മുങ്ങുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.2 വർഷം മുൻപ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്. നിലമ്പൂർ സ്വദേശിനിയുമൊത്ത് കാടാമ്പുഴയിൽ വാടകയ്ക്കു താമസിക്കുമ്പോഴാണ് കോട്ടയ്ക്കൽ എസ്ഐ എസ്.കെ.പ്രിയൻ, എസ്ഐ സുഗീഷ് കുമാർ, സിപിഒ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം വെട്ടിച്ചിറയിൽ വച്ച് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com