നീന്തൽ സർട്ടിഫിക്കറ്റ്: സംവിധാനങ്ങൾ വിപുലീകരിച്ച് സ്പോർട്സ് കൗൺസിൽ

SHARE

മലപ്പുറം ∙ പ്ലസ് വൺ പ്രവേശനത്തിനു ബോണസ് മാർക്ക് ലഭിക്കുന്നതിനായി നീന്തലറിയുന്ന കുട്ടികൾക്കു സർട്ടിഫിക്കറ്റ് നൽകാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ വിപുലപ്പെടുത്തി സ്പോർട്സ് കൗൺസിൽ. നേരത്തേ 3 കേന്ദ്രങ്ങളിലായി നിശ്ചയിച്ചിരുന്ന നീന്തൽ പരിശോധന 4 കേന്ദ്രങ്ങളിലാക്കി.  27,28,29 തീയതികൾക്കു പുറമേ 30നു കൂടി അവസരമുണ്ടാകും. ഇന്നലെ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാരുൾപ്പെടെ കൂടുതൽ സംവിധാനം വേണമെന്നാവശ്യപ്പെട്ടിരുന്നു.

നിലവിലെ ഒരുക്കങ്ങൾ അപര്യാപ്തമാണെന്നു കാണിച്ചു എംഎസ്എഫ് പ്രവർത്തകർ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മഹ്റൂഫിനെ ഉപരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു  പുതിയ ക്രമീകരണം പ്രഖ്യാപിച്ചത്. കാലിക്കറ്റ് സർവകലാശാല നീന്തൽക്കുളം, പെരിന്തൽമണ്ണ സിൽവർ മൗണ്ട് സ്കൂൾ നീന്തൽ കുളം, മലപ്പുറം കോണോംപാറയിലെ നീന്തൽക്കുളം, എടപ്പാൾ തറക്കൽ നീന്തൽക്കുളം എന്നിവിടങ്ങളിലാണു സംവിധാനമൊരുക്കുന്നത്. നീന്തൽ വിദഗ്ധർ സ്ഥലത്തുവച്ചു തന്നെ സർട്ടിഫിക്കറ്റ് നൽകും. നീന്തൽ അറിയുന്നവർ മാത്രം പങ്കെടുത്താൽ മതി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരുടെ വേദി ചുവടെ. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണു സമയം.

പെരിന്തൽമണ്ണ കക്കുത്ത് സിൽവർമൗണ്ട് സ്കൂൾ നീന്തൽ കുളം

27 : പെരിന്തൽമണ്ണ ബ്ലോക്ക്, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി
28 : നിലമ്പൂർ ബ്ലോക്ക്, നിലമ്പൂർ മുനിസിപ്പാലിറ്റി
29 : വണ്ടൂർ ബ്ലോക്ക്
30 : കാളികാവ് ബ്ലോക്ക് 

കാലിക്കറ്റ് സർവകലാശാലാ നീന്തൽക്കുളം

27 : താനൂർ ബ്ലോക്ക്, താനൂർ മുനിസിപ്പാലിറ്റി
28 : കൊണ്ടോട്ടി  ബ്ലോക്ക്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി
29 : തിരൂരങ്ങാടി ബ്ലോക്ക്, തിരൂരങ്ങാടി മുനിസിപ്പാലിറ്റി
30 : പരപ്പനങ്ങാടി മുനിസിപ്പാലിറ്റി

മലപ്പുറം മേൽമുറി മുനിസിപ്പൽ നീന്തൽക്കുളം

27 : അരീക്കോട് ബ്ലോക്ക്, മഞ്ചേരി മുനിസിപ്പാലിറ്റി
28 : മലപ്പുറം ബ്ലോക്ക്, മലപ്പുറം മുനിസിപ്പാലിറ്റി
29 : വേങ്ങര ബ്ലോക്ക്, കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി
30 : മങ്കട ബ്ലോക്ക്

തറക്കൽ നീന്തൽക്കുളം, പൊൽപാക്കര, എടപ്പാൾ 

27 : പൊന്നാനി ബ്ലോക്ക്, പൊന്നാനി മുനിസിപ്പാലിറ്റി
28 : കുറ്റിപ്പുറം ബ്ലോക്കുകൾ, വളാഞ്ചേരി മുനിസിപ്പാലിറ്റി
29 : തിരൂർ ബ്ലോക്ക്, തിരൂർ മുനിസിപ്പാലിറ്റി
30 : പെരുമ്പടപ്പ് ബ്ലോക്ക് 

കരുതേണ്ട രേഖകൾ 

∙ അപേക്ഷ, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, എസ്എസ്എൽസി മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS