കെഎസ്ആർടിസി ബസിലേ പോകൂവെന്ന് യാത്രക്കാർ വാശിപിടിച്ചാൽ എന്തുചെയ്യും? തീരുമാനം കാത്ത് അധികൃതർ

ksrtc bus
SHARE

മലപ്പുറം ∙ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രയ്ക്ക് സ്വകാര്യ ബസ് ഇറക്കാനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിന് വീണ്ടും തിരിച്ചടി. ഇന്നലെ മലപ്പുറം ഡിപ്പോയിൽനിന്നുള്ള ഊട്ടി ഉല്ലാസയാത്രയ്ക്ക് സ്വകാര്യ ബസ് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിലാണ് തടയാനെത്തിയത്. ഇതോടെ തമിഴ്നാട് പെർമിറ്റുള്ള നിലമ്പൂർ ഡിപ്പോയുടെ മറ്റൊരു ബസ് ഉപയോഗിച്ച് സർവീസ് നടത്തുകയായിരുന്നു. 

ഇന്നലെ പുലർച്ചെയാണ് സംഭവം. നേരത്തേ മൂന്നാർ ഉല്ലാസയാത്രയ്ക്ക് സ്വകാര്യ ബസ് ഏർപ്പാടാക്കിയതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ഇത്തവണ ഊട്ടി ട്രിപ്പിന് ബുക്ക് ചെയ്തവരോട് സ്വകാര്യ ബസ് ആയിരിക്കും സർവീസിനുണ്ടാവുകയെന്ന് അധികൃതർ മുൻകൂട്ടി അറിയിച്ചു. സിഐടിയു തൊഴിലാളികൾ സംഘടിച്ചെത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നു.

ചെലവു കുറഞ്ഞ ടൂറിസം പദ്ധതി പുറത്തേക്കും വ്യാപിപ്പിക്കുമ്പോൾ സംസ്ഥാനാന്തര കരാറുകളെ ബാധിക്കാതിരിക്കാനാണ് സ്വന്തം ബസുകൾക്കു പകരം സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഉപയോഗിച്ച് ട്രിപ്പ് നടത്തുന്നതിന് കെഎസ്ആർടിസി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായ ആദ്യ ബസ് ആണ് മലപ്പുറം ഡിപ്പോയിലേത്. എന്നാൽ തുടർച്ചയായി 2 ട്രിപ്പുകൾ പ്രതിഷേധം മൂലം മുടങ്ങിയതോടെ ഇക്കാര്യത്തിൽ പുനരാലോചന വേണ്ട സ്ഥിതിയാണ്. സംസ്ഥാന തലത്തിലെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS