മലപ്പുറം ∙ ബലിപെരുന്നാളാഘോഷിക്കാൻ കിടിലനൊരു വിനോദ സഞ്ചാര പാക്കേജുമായി മലപ്പുറം കെഎസ്ആർടിസി. വാഗമണ്ണിൽ താമസം , കുമരകത്ത് വഞ്ചിവീട്ടിൽ കറക്കം, ക്യാംപ് ഫയർ എന്നിവയടക്കം ദ്വിദിന ഉല്ലാസയാത്ര. ഭക്ഷണവും ഫീസുകളുമടക്കം ഒരാൾക്ക് 3,300 രൂപ. 11ന് രാത്രി 10ന് പുറപ്പെട്ട് 13ന് രാത്രി 11ന് തിരിച്ചെത്തും.
സൂപ്പർ ഫാസ്റ്റ് ബസിലാണ് യാത്ര. 12ന് രാവിലെ 7ന് വാഗമണ്ണിലെത്തും. പ്രഭാത ഭക്ഷണത്തിനു ശേഷം രാവിലെ 9.30ന് ഓഫ് റോഡ് ജീപ്പ് സഫാരി. ഉച്ച ഭക്ഷണത്തിനു ശേഷം 2 മുതൽ അവിടത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശനം. തുടർന്ന് താമസ സ്ഥലത്തേക്ക്. ഇവിടെ ക്യാംപ് ഫയറും ഒരുക്കും. വയനാട്, മലക്കപ്പാറ എന്നീ ഉല്ലാസയാത്ര ട്രിപ്പുകളും പെരുന്നാൾ ആഘോഷിക്കാനായി ഡിപ്പോയിൽനിന്ന് ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 9447203014. റജിസ്ട്രേഷന്: 9995726885.