അടച്ചിട്ട വീട്ടിൽ നിന്നു 17 പവൻ സ്വർണം കവർന്ന സംഭവം; 6 പേർ അറസ്റ്റിൽ

മുഹമ്മദ് ജസിം, അബ്ദുൽ ജലീൽ, ഹാഷിം, മുഹമ്മദ് മുർഷിദ്, റസൽ, ശിവരാജ്.
SHARE

മലപ്പുറം∙ കോഡൂരിലെ അടച്ചിട്ട വീട്ടിൽനിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ സംഭവത്തിൽ ആറു പേർ പിടിയിൽ. കോഡൂർ സ്വദേശികളായ അബ്ദുൽ ജലീൽ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസൽ (19), പൊന്മള സ്വദേശി ശിവരാജ് (21), ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് മുർഷിദ് (20) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18ന് കോഡൂർ കോത്താൻ വീട്ടിൽ നിസാർ മലപ്പുറം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ട് സ്വർണ വളകൾ കണ്ടെടുത്തു. ബാക്കി സ്വർണം മലപ്പുറത്തെ വിവിധ സ്വർണക്കടകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഇൻസ്പെക്ടർ ജോബി തോമസ്, എസ്ഐ അമീറലി, പ്രബേഷൻ എസ്ഐ മിഥുൻ, എസ്ഐ അബ്ദുൽ നാസർ, ഗിരീഷ്, എഎസ്ഐ അജയൻ, സിപിഒമാരായ ആർ.ഷഹേഷ്, കെ.കെ.ജസീർ, ദിനു എന്നിവരാണ് കേസ് അന്വേഷിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS