ADVERTISEMENT

പെരിന്തൽമണ്ണ ∙ നാടൻ തോക്കുകളും തിരകളുമായി 3 പേർ പെരിന്തൽമണ്ണയിൽ പൊലീസ് പിടിയിലായി. വ്യത്യസ്‌ത വീടുകളിലായി സൂക്ഷിച്ച 3 നാടൻ തോക്കുകളും തിരകളും പെല്ലറ്റുകളുമായി ചെറുകര സ്വദേശികളായ കരിമ്പനക്കൽ പറമ്പിൽ അരുൺ (30), പട്ടുക്കുത്ത് സുരേഷ് കുമാർ (41), കാവുംപുറത്ത് റോസ് (34) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. അനധികൃതമായി നാടൻ തോക്ക് കൈവശം വച്ച് ഉപയോഗിക്കുന്ന നായാട്ടു സംഘങ്ങളെ കുറിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലെത്തിയത്.നായാട്ടിന് ഉപയോഗിക്കുന്നതിനായി പണം കൊടുത്ത് വാങ്ങിയ തോക്കുകളാണ് പിടിച്ചെടുത്തവയെന്നും 3 തോക്കുകളും വീടുകളിൽ പാർട്‌സുകളായി ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

malappuram-arrest

3 കേസുകൾ റജിസ്‌റ്റർ ചെയ്‌തതായും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായും നിരീക്ഷണത്തിലാണെന്നും ഡിവൈഎസ്‌പി അറിയിച്ചു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, സിഐ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ സി.കെ.നൗഷാദ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പ്രൊബേഷൻ എസ്‌ഐമാരായ എസ്.ഷൈലേഷ്, സജേഷ് കെ.ജോസ്, എസ്‌ഐ വിശ്വംഭരൻ, അരവിന്ദാക്ഷൻ എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com